ടോം ക്രൂസിന്റെ പ്രകടം വിശ്വസിക്കാനാവാതെ ആരാധകർ, മിഷൻ ഇംപോസിബിളിലെ മേക്കിങ് വീഡിയോ കാണാം

August 1, 2018

തന്റെ സാഹസീക പ്രകടനം കൊണ്ട് ആരാധകരെ എന്നും അത്ഭുതപ്പെടുത്താറുള്ള താരമാണ് ടോം ക്രൂസ്. ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ ‘മിഷൻ ഇംപോസിബിൾ’ സിക്സിന്റെ മേക്കിങ് വീഡിയോയാണ് ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്നത്. ഡ്യൂപ്പിനെ വെയ്ക്കാതെ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കാറുള്ള താരത്തിന്റെ പുതിയ ചിത്രത്തിലെ വീഡിയോകളും ആരാധകരെ അവിശ്വസിപ്പിക്കുന്ന രീതിയിലുള്ളതാണ്.

ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ താരത്തിന് അപകടം സംഭവിച്ചതും ആരാധകരെ ഏറെ ഞെട്ടിച്ചിരുന്നു. എന്നാൽ അതിന് ശേഷവും താരം സിനിമയുടെ ചിത്രീകരണവുമായി തിരക്കിലായിരുന്നു. ഈ ചിത്രത്തിന് വേണ്ടി ബുർജ് ഖലീഫയുടെ മുകളിൽ നിന്ന് ചാടുന്ന ദൃശ്യവും, വിമാനത്തിൽ നിന്ന് ചാടുന്ന ദൃശ്യങ്ങളുമൊക്കെ നേരത്തെ ആരാധകരെ ഞെട്ടിച്ചിരുന്നു.

ഇത്തവണ അതിസാഹസികമായ ഹാലോ ജംപ് ടോം ക്രൂസ് സിനിമയ്ക്കായി ചെയ്തിരിക്കുന്നത്. വിമാനത്തിൽ നിന്നും 25000–30000 അടി മുകളിൽ നിന്നും ചാടുക. നിലത്ത് എത്താറായെന്ന് ഏകദേശം ഉറപ്പുള്ള സമയത്ത് മാത്രം പാരച്യൂട്ട് ഉപയോഗിക്കുക. ചെറിയൊരു അബദ്ധം സംഭവിച്ചാൽ മരണം പോലും ഉണ്ടായേക്കാവുന്ന അതിസാഹസികതയാണ് ടോം ക്രൂസിന്റെ ഈ വീഡിയോയിൽ കാണുന്നത്.


ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!