ജിന്സണ് ജോണ്സണ് അര്‍ജുന അവാര്‍ഡ്
ഏഷ്യന്‍ ഗെയിംസിലെ തിളക്കമാര്‍ന്ന വിജയത്തിനു ശേഷം അര്‍ജുന അവാര്‍ഡിന്റെ അതി മധുരവും ജിന്സണ് ജോണ്സണ്. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയാണ് ജിന്സണ്. ഏഷ്യന്‍ ഗെയിംസിലെ പ്രകടനത്തിനാണ് ഈ കായികതാരത്തെ തേടി അര്‍ജുന അവാര്‍ഡ് എത്തിയത്. ജക്കാര്‍ത്തയില്‍ വെച്ചു നടന്ന ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ സ്വര്‍ണ്ണവും 800 മീറ്ററില്‍ വെള്ളിയും നേടിയിരുന്നു ജിന്സണ്.
ട്രാക്കില്‍ മിന്നല്പ്പിളര്പ്പോലെയാണ് ജിന്സണ് കുതിച്ചത്. അവസാന ലാപ്പിലെത്തിയപ്പോഴെക്കും താരം മുന്നില്‍. അരനൂറ്റാണ്ടിലേറെയായി ഇന്ത്യ കൊതിച്ചിരുന്ന 1500 മീറ്ററിലെ സ്വര്‍ണ്ണമാണ് തൊടുത്തുവിട്ട അസ്ത്രംപോലെ കുതിച്ചുപാഞ്ഞ് ജിന്സണ് സ്വന്തമാക്കിയത്.
അഞ്ച് ലക്ഷം രൂപയും വെള്ളിയില്‍ തീര്‍ത്ത അര്‍ജ്ജുന ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അര്‍ജ്ജുന അവാര്‍ഡ്. 2018 ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 1500 മീറ്ററില്‍ ദേശീയ റെക്കോര്‍ഡോടെ അഞ്ചാമത് ജിന്സണ് ഫിനിഷ് ചെയ്തിരുന്നു.