ആ ക്രെഡിറ്റ് അവൾക്കുതന്നെ; തുറന്നുപറഞ്ഞ് അഭിഷേക്

September 13, 2018

ലോകം മുഴുവൻ ആരാധകരുള്ള താരദമ്പതികളാണ് ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനും. ഇരുവർക്കുമൊപ്പം സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള ഒരു കൊച്ചു താരമായി മാറിയിരിക്കുകയാണ് മകൾ ആരാധ്യയും. ഐശ്വര്യക്കൊപ്പമുള്ള ആരാധ്യയുടെയും ചിത്രങ്ങൾക്ക് നിരവധി ആരാധകരാണ് ലോകം മുഴുവനും.

സിനിമാജീവിതത്തിനപ്പുറം ഐശ്വര്യയുടെ അമ്മ സ്‌നേഹത്തിനും ആരാധകര്‍ ഏറെയുണ്ട്. മാതൃകാപരമായ ഒരു അമ്മജീവിതമാണ് ഐശ്വര്യയുടേതെന്ന് അഭിപ്രായപ്പെടുന്നവരും നിരവധിപ്പേരാണ്.  ഈ വാക്കുകൾ സത്യമാണെന്ന് ഉറപ്പിക്കുകയാണ് അഭിഷേക് ബച്ചനും. മകളെ നന്നായി വളർത്തുന്നതിന്റെ ക്രെഡിറ്റ് ഐശ്വര്യയ്ക്ക് നൽകിയിരിക്കുകയാണ് അഭിഷേകും. ‘വിനയമെന്ന ഗുണം ആരാധ്യയെ പഠിപ്പിച്ചത് ഐശ്വര്യയാണ്. സാധാരണമായ ഒരു ബാല്യം തന്നെയാണ് അവൾക്കു കൊടുക്കുന്നത്’ അഭിഷേക് പറഞ്ഞു.

അച്ഛനും അമ്മയും അഭിനേതാക്കളാണെന്നും മുത്തച്ഛനും മുത്തശ്ശിയും പാർലമെന്റിൽ പോകുന്നുണ്ടെന്നുമെല്ലാം അവൾക്കറിയാം പക്ഷേ അതെന്തിനാണെന്നൊന്നും അവൾക്കറിയില്ല അഭിഷേക് പറഞ്ഞു നിർത്തി. നേരത്തെ മുതല്‍ക്കെ ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും മകള്‍ ആരാധ്യയെയും സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. അമ്മയ്‌ക്കൊപ്പം പ്രത്യക്ഷപ്പെടാറുള്ള ഈ കൊച്ചുസുന്ദരിക്കും ആരാധകര്‍ ഏറെയാണ്.

 

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!