ഏഷ്യാ കപ്പ്: ഇന്ത്യയ്‌ക്കെതിരെ ടോസ് നേടി ഹോങ്കോംഗ്

September 18, 2018

ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്കിന്ന് അരങ്ങേറ്റ മത്‌സരം. മത്സരത്തില്‍ ഹോങ്കോംഗാണ് ടോസ് നേടിയത്. ഹോങ്കോംഗ് ഫീല്‍ഡിങ് തിരഞ്ഞെടുത്തു. ഇന്ത്യയ്ക്കു വേണ്ടി ലെഫ്റ്റ് പേസര്‍ ഖലീല്‍ അഹമ്മദ് അരങ്ങേറ്റ ആദ്യമത്സരം കളിക്കും എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്.

രോഹിത് ശര്‍മയും ശീഖര്‍ ധവാനും തന്നെയാണ് ഇന്ത്യയുടെ ഓപ്പണര്‍മാര്‍. വണ്‍ഡൗണായി അംബാട്ടി റായിഡു എത്തും. ദിനേശ് കാര്‍ത്തിക്, എംഎസ് ധോണി, കേദാര്‍ ജാദവ്, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, യുസ്‌വേന്ദ്ര ചാഹല്‍, ഖലീല്‍ അഹമ്മദ് എന്നിവരാണ് ഇന്ത്യന്‍ ടീമിലുള്ളത്.

വരാനിരിക്കുന്ന ലോകകപ്പ് മുന്നില്‍ക്കണ്ടാണ് ഇന്ത്യ ക്രീസിലിറങ്ങിയത്. ഹോങ്കോംഗിനെ അനായാസം ഇന്ത്യ മറികടക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.