അതിമനോഹരം ഈ ‘കുട്ടിപ്പാട്ടുകാരി’യുടെ ഗാനം; വീഡിയോ കാണാം

September 23, 2018

പാട്ടിന്റെ ലോകത്തേക്ക് പിച്ചവെച്ചു തുടങ്ങുന്ന കുട്ടിത്താരമാണ് അശ്വിക. തന്റെ സ്വരമാധുര്യംകൊണ്ട് പ്രേക്ഷകരെയെല്ലാം വിസ്മയിപ്പിക്കാറുണ്ട് ഈ നാല് വയസ്സുകരി. ഇതിനോടകം തന്നെ അശ്വികയുടെ പാട്ട് ഏറ്റെടുത്തവര്‍ നിരവധിയാണ്.

രണ്ടാം വയസ്സുമുതല്‍ പാട്ടിനോട് അശ്വിക താല്‍പര്യം പ്രകടിപ്പിക്കാറുണ്ട്. മാതാപിതാക്കളുടെ പ്രോത്സാഹനവും പിന്തുണയുംകൊണ്ട് ഈ കൊച്ചുകലാകാരി നേടുന്ന വിജയങ്ങളും നിരവധിയാണ്.
അംഗനവാടി കലോത്സവങ്ങളിലും നിരവധി സ്‌റ്റേജുകളിലുമെല്ലാം നിറ സാന്നിദ്ധ്യമാണ് ഇന്ന് അശ്വിക.

പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കുന്ന അശ്വികയുടെ പ്രകടനം കാണാം