ആണ്‍-പെണ്‍ സ്വരങ്ങളില്‍ പാട്ട്, ഓടക്കുഴലില്‍ ഇന്ദ്രജാലം; കിടിലം ഈ പ്രകടനം

September 21, 2018

ഓടക്കുഴലില്‍ അതിമനോഹരമായി രാഗവര്‍ഷങ്ങള്‍ തീര്‍ക്കുന്ന കലാകാരനാണ് ബിനോയ്. ശാസ്ത്രീയമായി പരിശീലനം ഒന്നും ലഭിച്ചിട്ടില്ലെങ്കിലും ബിനോയ് അതിമനോഹരമായി ഓടക്കുഴല്‍ വായിക്കും. ആസ്വാദകര്‍ക്കെന്നും കൗതുകമുണര്‍ത്താറുണ്ട് ഈ കലാകാരന്റെ സംഗീതം.

ഓടക്കുഴലില്‍ രാഗങ്ങളുടെ ഇന്ദ്രജാലം തീര്‍ക്കാറുണ്ട് ബിനോയ്. കോഴിക്കോട് ജില്ലയിലെ ചീക്കലോടാണ് ബിനോയിയുടെ സ്വദേശം. ഓടക്കുഴല്‍ വായനയ്ക്ക് പുറമെ മികച്ച ഗായകന്‍ കൂടിയാണ് ബിനോയ്. ഒരേ സമയം ആണ്‍- പെണ്‍ സ്വരങ്ങളില്‍ അതിമനോഹരമായി പാടാന്‍ ഈ യുവഗായകനു സാധിക്കാറുണ്ട്.

സംഗീതം മാത്രമല്ല ബിനോയിയുടെ തട്ടകം. ഇലക്രീഷ്യനായി ജോലി ചെയ്യുന്ന ഇദ്ദേഹം ചിത്രരചനയിലും അഭിനയത്തിലുമെല്ലാം മികവു പുലര്‍ത്തുന്ന കലാകാരനാണ്.
ബിനോയ്‌യുടെ അതിമനോഹര പ്രകടനം കാണാം.