മാന്ത്രിക ഗോളിന് ക്രിസ്റ്റ്യാനോ തിളക്കം; വീഡിയോ കാണാം

September 17, 2018

പോർച്ചുഗലിന്റെ രാജാവെന്ന് അറിയപ്പെട്ടിരുന്ന ക്രിസ്റ്റിയാനോ റൊണാൾഡോയെ  പുതിയ സീസണിലേക്കായി യുവന്റസ് ടീമിലെത്തിച്ചിരുന്നു.. എന്നാൽ  സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് യുവന്റട്സിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കാതിരുന്നത് റൊണാൾഡോ ആരാധകരെ വളരെ വിഷമിപ്പിച്ചിരുന്നു. എന്നാൽ ആരാധകർക്ക് ഇനി ആശ്വാസത്തിന്റെ നാളുകളാണ് റൊണാൾഡോ ഗോൾ വേട്ട തുടങ്ങിയിരിക്കുകയാണ്. ഒന്നല്ല രണ്ട് ഗോളുകളാണ് താരം ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്.

നാലാം മത്സരത്തിനിറങ്ങിയ റൊണാള്‍ഡോ, സസുവോളോക്കെതിരായാണ് രണ്ട് ഗോളുകൾ നേടിയത്. മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് യുവന്‍റസ് വിജയം നേടുകയും ചെയ്തതോടെ യുവന്റട്സിൽ വലിയ ആവേശമാണ്. സസുവോളോക്കെതിരെയുള്ള കളിയുടെ രണ്ടാം പകുതിയില്‍ 50 ആം മിനിറ്റിലാണ് റൊണാള്‍ഡോ ആദ്യ ഗോള്‍ നേടിയത്. പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് ഗോള്‍കീപ്പറെ കബളിപ്പിച്ചായിരുന്നു റോണോയുടെ ഗോള്‍. അതേസമയം 65 ആം മിനിറ്റിലാണ് റൊണാള്‍ഡോയുടെ രണ്ടാമത്തെ ഗോൾ പിറന്നത്.