വൈകല്യങ്ങളെ മറന്ന്‌ പാട്ടിന്റെ പാലാഴി തീര്‍ക്കുന്ന ‘ഗുരുവായൂരപ്പന്‍’

September 20, 2018

പേരില്‍തന്നെ കൗതുകമൊളിപ്പിച്ച പാട്ടുകാരനാണ് ഗുരുവായൂരപ്പന്‍. ജന്മനാ കാഴ്ച ഇല്ലാത്ത ഇദ്ദേഹം അതിമനോഹരമായി പാട്ടുകള്‍ പാടും. മലമ്പുഴയാണ് ഈ പാട്ടുകാരന്‍ ഗുരുവായൂരപ്പന്റെ സ്വദേശം.

ഉപജീവനത്തിനായി തെരുവോരങ്ങളില്‍ പാട്ടുപാടുകയാണ് ഇദ്ദേഹം. ഗുരുവായൂരപ്പന്റെ ഭാര്യക്കും കാഴ്ചയ്ക്ക് വൈകല്യമുണ്ട്. എങ്കിലും വൈകല്യങ്ങളെ അതിജീവിച്ച് തന്നെയാണ് ഈ കുടുംബം മുന്നോട്ട് പോകുന്നത്. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഗുരുവായൂരപ്പന്റെ മകന്‍.

ജീവിത്തിലെ വെല്ലുവിളികളില്‍ തോറ്റുപോകാതെ സംഗീതത്തെയും കൂട്ടുപിടിച്ച് അതിജീവനത്തിനുള്ള പോരാട്ടത്തിലാണ് ഗുരുവായൂരപ്പന്‍. അതിമനോഹരമായ സ്വരംകൊണ്ട് ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കുന്ന ഗുരുവായൂരപ്പന്റെ പ്രകടനം കാണാം.