കോഹ്ലിക്ക് ക്യാപ്റ്റന്‍ സ്ഥാനം നല്‍കിയതിന്റെ കാരണം വെളിപ്പെടുത്തി ധോണി
മഹേന്ദ്ര സിങ് ധോണി ഇന്ത്യക്കാര്‍ക്കെന്നും പ്രീയപ്പെട്ടവനാണ്. കൂള്‍ ക്യാപ്റ്റന്‍ എന്നാണ് അദ്ദേഹത്തെ കായികലോകം വിശേഷിപ്പിക്കുന്നത് പോലും. എന്നാല്‍ ക്യാപ്റ്റന്‍ സ്ഥാനം വിരാട് കോഹ്ലിക്ക് കൈമാറിയതുമായി ബന്ധപ്പെട്ട് ധോണി നടത്തിയ പ്രസ്ഥാവനയാണ് ഇപ്പോള്‍ കായികലോകത്തെ ചര്‍ച്ചാ വിഷയം. ധോണിയുടെ വാക്കുകളില്‍ കോഹ്ലിയോടുള്ള വിശ്വാസം വര്‍ധിച്ചിരിക്കുകയാണ് ആരാധകര്‍ക്കിടയില്‍.
2019 ലോകകപ്പിലേക്കായി ഇന്ത്യന്‍ ടീമിനെ മികച്ച രീതിയില്‍ തയാറാക്കിയെടുക്കുന്നതിന് ക്യാപ്റ്റന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും അതിനാലാണ് താന്‍ ക്യാപ്റ്റന്‍ സ്ഥാനം കോഹ്ലിക്കായി ഒഴിഞ്ഞുകൊടുത്തതെന്നുമാണ് ധോണിയുടെ വെളിപ്പെടുത്തല്‍. കോഹ്ലിയില് തനിക്ക് ഉറച്ച വിശ്വാസമുണ്ടെന്നും ധോണി പറഞ്ഞു.
ക്യാപ്റ്റനായിരിക്കെ മികച്ച നേതൃത്വം പുലര്‍ത്തിയിരുന്നു ധോണി. ഇതിനുപുറമെ ബാറ്റിങ്ങിലും മികച്ച പ്രകടനങ്ങള്‍ തന്നെയാണ് ധോണി കാഴ്ചവെക്കാറ്. 2014 ല്‍ ടെസ്റ്റ് ക്യാപ്റ്റന്‍സി ധോണി ഒഴിഞ്ഞിരുന്നു. പിന്നീട് 2017 ല്‍ ഏകദിന ട്വന്റി20 നായക സ്ഥാനത്തു നിന്നും മാറി. 2011 ല്‍ വേള്‍ഡ് കപ്പ് നേടുന്നതില്‍ ധോണി നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. 2017 ല്‍ ധോണിയുടെ നേതൃത്വത്തില്‍ ട്വന്റി20 ലോകകപ്പും ഇന്ത്യ നേടി.