ഓർമ്മപുതുക്കലുമായി അരുൺ ഗോപിയെത്തേടി ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് ദിലീപ്

September 28, 2018

തന്റെ കരിയറിലെ മികച്ച ചിത്രം സമ്മാനിച്ച അരുൺ ഗോപിയുടെ പുതിയ സിനിമ സെറ്റിലേക്ക്  അപ്രതീക്ഷിതമായി ദിലീപ് എത്തി. ചിത്രത്തിന്റെ ഒന്നാം വാർഷികത്തിലാണ് നായകൻ സംവിധായകനെത്തേടിയെത്തിയത്. അരുൺ ഗോപി സംവിധാനം ചെയ്ത ആദ്യ ചിത്രമായ ‘രാമലീല’യായിരുന്നു കഴിഞ്ഞ വർഷം സെപ്തംബർ 28 ആം തിയതി പുറത്തിറങ്ങിയത്. ആ ദിവസത്തിന്റെ ഓർമ്മപുതുക്കലുമായാണ് അരുൺ ഗോപിയുടെ  പുതിയ ചിത്രം ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ സെറ്റിലേക്ക് ദിലീപ് എത്തിയത്.

കഴിഞ്ഞ വർഷം വൻ വിജയമായി മാറിയ രാമലീല നിർമ്മിച്ച മുളകുപാടം ഫിലിംസുതന്നെയാണ് പുതിയ ചിത്രവും നിർമ്മിക്കുന്നത്. പേര് പോലെത്തന്നെ ആക്ഷൻ എന്റെർറ്റൈനെർ ചിത്രമാണ് ഇരുപത്തൊന്നാം നൂറ്റാണ്ട്. അതേസമയം ചിത്രം ഒരു അധോലോക കഥയായിരിക്കില്ലെന്ന് ചിത്രത്തിന്റെ ടാഗ് ലൈനിലൂടെ വ്യക്തമാക്കുന്നുണ്ട്. ചിത്രത്തിൽ പീറ്റർ ഹെയ്‌നാണ് ആക്ഷൻ കൈകാര്യം ചെയ്യുന്നത്. അരുൺ ഗോപി സംഗീതം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദ് രാമാനുജനാണ്.  ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ കഥയുമായി  പ്രണവ് മോഹൻലാൽ എത്തുമ്പോൾ വളരെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

ഒരു സര്‍ഫറിന്റെ വേഷത്തിലാണ് ചിത്രത്തിൽ  പ്രണവ് എത്തുന്നത്. തന്റെ കഥാപാത്രത്തെ പൂര്‍ണതയില്‍ എത്തിക്കാനായി പ്രണവ് ഇന്‍ഡോനേഷ്യയിലെ ബാലിയില്‍ പോയി സര്‍ഫിങ് പഠിക്കുകയായിരുന്നു. ഒരു മാസത്തോളം അവിടെ പോയി താമസിച്ചു സര്‍ഫിങ് തന്ത്രങ്ങള്‍ പഠിച്ചതിനു ശേഷമാണു പ്രണവ് ഈ ചിത്രത്തില്‍ അഭിനയിക്കാൻ എത്തിയത്. ഒരുപാട് പ്രയത്‌നം പ്രണവ് ഈ കഥാപാത്രത്തെ മനോഹരമാക്കാന്‍ എടുക്കുന്നതായി ചിത്രത്തിന്റെ സംവിധായകൻ  അരുണ്‍ ഗോപി നേരത്തെ പറഞ്ഞിരുന്നു.

അതേസമയം കഴിഞ്ഞ വർഷം രാമലീല എന്ന തന്റെ ആദ്യത്തെ  ചിത്രം വൻ വിജയമായതിൽ ആരാധകർക്ക് നന്ദി പറയാനും സംവിധായകൻ മറന്നില്ല. ഫേസ്ബുക്ക് പേജിലൂടെയാണ് താരം പ്രേക്ഷകർക്ക് നന്ദി പറഞ്ഞത്..

അരുൺ ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം..

സ്പെറ്റംബർ 28!! കണ്ണുനീരിന്റെ നനവോടെ അല്ലാതെ ഓർക്കാനാകാത്ത ദിവസം..!! കരിദിന ആഹ്വാനങ്ങൾക്കും തിയേറ്റർ തല്ലിപൊളിക്കുമെന്നുള്ള ആക്രോശങ്ങൾക്കും നടുവിലേക്ക് രാമലീല എന്ന കന്നിചിത്രവുമായി ചങ്കിടിപ്പോടെ വന്ന ദിവസം…!! പക്ഷെ ദൈവവും പ്രേക്ഷകരും കൈവിട്ടില്ല സ്വപ്ന തുല്യമായ തുടക്കം നൽകി അവർ ഞങ്ങളെ അനുഗ്രഹിച്ചു..!! നന്ദി പറഞ്ഞാൽ തീരാത്ത കടപ്പാടുകൾക്കു നടുവിൽ ഇതാ ഒരു വർഷം, രാമലീല കാണരുതെന്ന് വിളിച്ചുകൂവിയ ചാനലുകൾക്കു തല്ലിപൊളിക്കാൻ ആക്രോശിച്ചവർക്കു ബഹിഷ്കരിക്കാൻ നിര്ബന്ധ ബുദ്ധിയോടെ നിന്നവരോട് എല്ലാരോടും നന്ദി മാത്രം മനസ്സ് അനുഗ്രഹിച്ചു നൽകിയ ഈ വിജയത്തിന് !!! ??

 

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!