‘കൂളെസ്റ്റ് ഡ്യൂഡ് എവർ’ വാപ്പച്ചിക്ക് പിറന്നാൾ ആശംസകളുമായി കുഞ്ഞിക്ക

September 7, 2018

ലോകം മുഴുവനുമുള്ള മലയാളി പ്രേക്ഷകർ മമ്മൂക്കയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തുമ്പോൾ വാപ്പച്ചിക്ക് ഒരു അടിപൊളി പിറന്നാൾ ആശംസകളുമായി എത്തുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട കുഞ്ഞിക്ക ദുൽഖർ സൽമാൻ. ‘കൂളെസ്റ്റ് ഡ്യൂഡ് എവർ’ എന്ന ഹാഷ് ടാഗോടുകൂടിയാണ് ദുൽഖർ പിറന്നാൾ ആശംസകൾ സോഷ്യൽ മീഡിയിൽ പങ്കുവെച്ചത്. നിത്യഹരിത യൗവനത്തിന് സന്തോഷം നിറഞ്ഞ പിറന്നാൾ ആശംസകൾ നേരുകയാ ണെന്നും തങ്ങളോടുള്ള സ്നേഹം അളക്കാൻ കഴിയില്ലെന്നും ദുൽഖർ പറഞ്ഞു.

സിനിമ മേഖലയിലെയും രാഷ്ട്രീയ മേഖലയിലെയുമടക്കം നിരവധി ആരാധകരാണ് തങ്ങയുടെ പ്രിയപ്പെട്ട താരത്തിന് പിറന്നാൾ ആശംസകളുമായി എത്തിയത്. അതേസമയം എല്ലാ മലയാളികളും താരത്തിന്റെ പിറന്നാൾ ഗംഭീരമാക്കാൻ ഇറങ്ങുമ്പോൾ വ്യത്യസ്ഥമായ രീതിയിലാണ് താരം പിറന്നാൾ ആഘോഷിച്ചത്. തന്റെ പ്രിയപ്പെട്ട പിറവത്തെ ദുരിതബാധിതർക്കൊപ്പമാണ് മമ്മൂക്ക പിറന്നാൾ ആഘോഷിക്കാൻ എത്തിയത്. എന്നാൽ ഏവരെയും ഞെട്ടിക്കുന്ന പിറന്നാൾ ആശംസകളുമായി എത്തിയത് താരത്തിന്റെ പ്രിയപ്പെട്ട ഒരുകൂട്ടം ആരാധകരാണ്.

പിറന്നാൾ ദിനത്തിൽ രാത്രി മമ്മൂക്കയുടെ പനമ്പള്ളി നഗറിലെ വീട്ടിൽ പിറന്നാൾ ആശംസകളുമായി എത്തിയ യുവാക്കൾക്ക് പിറന്നാൾ മധുരം എടുക്കട്ടെയെന്ന ചോദ്യവുമായി എത്തിയ മമ്മൂക്കയുടെ വീഡിയോയും സോഷ്യൽ മീഡിയിൽ തരംഗമായിരുന്നു. മോഹൻലാൽ, ടോവിനോ തോമസ്, പൃഥ്വിരാജ്, ജയസൂര്യ, നിവിൻ പോളി തുടങ്ങി നിരവധി താരങ്ങൾ മമ്മൂക്കയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തിയത്.