ഐ എസ് എല്ലിന്റെ ആദ്യ പകുതിയിൽ ഗോൾ രഹിത സമനിലയിൽ ഇരു ടീമുകളും..

September 29, 2018

ഐ എസ് എൽ അഞ്ചാം സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്ത കേരള ബ്ലാസ്‌റ്റേഴ്‌സിനെ നേരിടുമ്പോൾ  ഏറെ ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. എന്നാൽ കളിയുടെ ആദ്യ പകുതിയിൽ ഇരു ടീമുകളും പിരിയുമ്പോൾ ഗോൾ രഹിത സമനിലയിലാണ് ഇരു ടീമുകളും.

അതേസമയം കേരള ബ്ലാസ്റ്റേഴ്‌സിന്റെ  എടികെക്കെതിരായ ആദ്യമത്സരത്തിൽ ആദ്യ ഇലവനെ പ്രഖ്യാപിച്ചപ്പോൾ  കേരള ബ്ലാസ്റ്റേഴ്‌സിം ആശ്വസിക്കാം . മലയാളി താരം സഹല്‍ അബ്‌ദുല്‍ സമദ് ആദ്യ ഇലവനിലുണ്ട്. സീസണിലെ ആദ്യ മത്സരത്തില്‍  ധീരജ് സിംഗാണ് മഞ്ഞപ്പടയുടെ വലകാക്കാൻ എത്തുന്നത്. അണ്ടര്‍ 17 ലോകകപ്പില്‍ തിളങ്ങിയ ധീരജിന്‍റെ ആദ്യ ഐഎസ്എല്‍ മത്സരമാണിത്. മലയാളി താരം സി.കെ വിനീതും കറേജ് പെക്കൂസണും പകരക്കാരുടെ നിരയിലുണ്ട്.

ഒരുപിടി യുവതാരങ്ങളുമായി അണിനിരക്കുന്ന മഞ്ഞപ്പട സന്ദേശ് ജിങ്കൻറെ കയ്യിൽ സുരക്ഷിതമായിരിക്കുമെന്ന പ്രതീക്ഷയിലാണ് കേരളക്കര. പലയിടങ്ങളിലായി  മികവ് കാട്ടിയവരെ ഒരുമിച്ച് കൂട്ടി കളിക്കളത്തിലേക്ക് ഇറങ്ങുന്ന കൊൽക്കത്തയും വിജയ പ്രതീക്ഷ ഒട്ടും കൈവിടുന്നില്ല. എന്നാൽ രണ്ടുവട്ടം കൈവിട്ടു പോയ കിരീടം ഇത്തവണ തിരിച്ചുപിടിക്കാനുള്ള കഠിന പരിശ്രമത്തിലാണ് മഞ്ഞപ്പട.