പാട്ടിലും ഡാന്‍സിലുമെല്ലാം ഈ ‘ഒടിയന്‍ മെസ്സി’ വേറെ ലെവല്‍; വീഡിയോ കാണാം

September 25, 2018

ഫ്ളവേഴ്‌സ് ടോപ് സിംഗര്‍ മത്സരവേദിയിലെത്തിയ കൗശിക് എസ് വിനോദ് തന്റെ പ്രകടനംകൊണ്ട് സദസിനെ അമ്പരപ്പിച്ചു. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയാണ് ഈ കൊച്ചുമിടുക്കന്റെ സ്വദേശം. രണ്ട് പാട്ടുകളാണ് കൗശിക് മത്സര വേദിയില്‍ പാടിയത്. ‘മറന്നുവോ പൂമകളെ…’ എന്നു തുടങ്ങുന്ന ഗാനം സൃതിലയങ്ങള്‍ ചോര്‍ന്നുപോകാതെ മനോഹരമായി കൗശിക് പാടി.

‘ഒരു മധുരക്കിനാവിന്‍…’ എന്നു തുടങ്ങുന്ന ഗാനം കൗശിക് ആലപിച്ചപ്പോള്‍ സദസ്സൊന്നാകെ നിറഞ്ഞ കൈയടി നല്‍കി. പാട്ടിനൊപ്പം മനോഹരമായ നൃത്തച്ചുവടുകളും ഈ കുട്ടിപ്പാട്ടുകാരന്‍ കാഴ്ചവെച്ചു. പാട്ടും ഡാന്‍സുമെല്ലാം വളരെ ആസ്വദിച്ചാണ് ഈ കലാകാരന്‍ ചെയ്യുന്നത്. ഫുട്‌ബോളാണ് കൗശിക്കിന്റെ ഇഷ്ട വിനോദം. ഇത് തിരിച്ചറിഞ്ഞ വിധികര്‍ത്താക്കള്‍ മനോഹരമായൊരു ഫുട്‌ബോളും കൗശിക്കിന് നല്‍കി.

സംഗീത ലോകത്ത് പാട്ടിന്റെ പാലാഴി തീര്‍ക്കുന്ന കുരുന്നു ഗായകരെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്. ളവേഴ്‌സ് ടോപ്പ് സിംഗര്‍. ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 8.30 ന് ഫ്. ളവേഴ്‌സ് ടിവിയില്‍ ഈ സംഗീത വിരുന്ന് ആസ്വദിക്കാം.

കൗശിക്കിന്റെ തകര്‍പ്പന്‍ പ്രകടനം കാണാം