ദുബായിൽ നിന്നും മമ്മൂട്ടിക്കൊരു സർപ്രൈസ് പിറന്നാൾ വീഡിയോ

September 7, 2018

മലയാളത്തിന്റെ എക്കാലത്തെയും മെഗാസ്റ്റാർ മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ താരത്തിന് ആശംസകളുമായി നിരവധി ആരാധകരും താരങ്ങളും എത്തിയിരുന്നു. തങ്ങളുടെ ഇഷ്ടനായകന് വേണ്ടി വ്യത്യസ്ഥമായ പിറന്നാൾ സമ്മാനവുമായി എത്തിയിരിക്കുകയാണ് ദുബായിൽ നിന്നും കുറച്ച് ആരാധകർ. വ്യത്യസ്ഥമായ ഒരു വീഡിയോയാണ് മമ്മൂക്കയുടെ പിറന്നാൾ ദിനത്തിൽ ആരാധകൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

ദുബായ് ബുർജ് ഖലീഫയുടെ മുൻപിൽ നിന്നുമാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ കടുത്ത ആരാധകനായ മുഹമ്മദ് ഇർഷാദ് ആണ് വീഡിയോയ്ക്ക് പിന്നിൽ. വീഡിയോയിൽ കാണുന്ന മമ്മൂട്ടിയുടെ ചിത്രങ്ങൾ വരച്ചിരിക്കുന്നതും മുഹമ്മദ് ഇർഷാദ് തന്നെയാണ്.വീഡിയോയിൽ മമ്മൂട്ടിയുടെ ചിത്രവും കയ്യിൽ പിടിച്ച് താരത്തിന് പിറന്നാള്‍ ആശംസകള്‍ നേരുന്ന വിദേശികളെയാണ് കാണുന്നത്. സോഷ്യൽ മീഡിയിൽ തരംഗമായ വീഡിയോയ്ക്ക് പിന്തുണയുമായി നിരവധി ആളുകളാണ് എത്തുന്നത്.

അതേസമയം എല്ലാ മലയാളികളും താരത്തിന്റെ പിറന്നാൾ ഗംഭീരമാക്കാൻ ഇറങ്ങുമ്പോൾ വ്യത്യസ്ഥമായ രീതിയിലാണ് താരം പിറന്നാൾ ആഘോഷിച്ചത്. തന്റെ പ്രിയപ്പെട്ട പറവൂരിലെ ദുരിതബാധിതർക്കൊപ്പമാണ് മമ്മൂക്ക പിറന്നാൾ ആഘോഷിക്കാൻ എത്തിയത്. എന്നാൽ ഏവരെയും ഞെട്ടിക്കുന്ന പിറന്നാൾ ആശംസകളുമായി എത്തിയത് താരത്തിന്റെ പ്രിയപ്പെട്ട ഒരുകൂട്ടം ആരാധകരാണ്.

പിറന്നാൾ ദിനത്തിൽ രാത്രി മമ്മൂക്കയുടെ പനമ്പള്ളി നഗറിലെ വീട്ടിൽ പിറന്നാൾ ആശംസകളുമായി എത്തിയ യുവാക്കൾക്ക് പിറന്നാൾ മധുരം എടുക്കട്ടെയെന്ന ചോദ്യവുമായി എത്തിയ മമ്മൂക്കയുടെ വീഡിയോയും സോഷ്യൽ മീഡിയിൽ തരംഗമായിരുന്നു. മോഹൻലാൽ, ടോവിനോ തോമസ്, പൃഥ്വിരാജ്, ജയസൂര്യ, നിവിൻ പോളി തുടങ്ങി നിരവധി താരങ്ങൾ മമ്മൂക്കയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തിയത്.