കേരളത്തിന്റെ വേദന പേറി ഒരു ഒമാൻ കാർ…

September 13, 2018

നവകേരളം കെട്ടിപ്പടുക്കുന്നതിന് സാഹായ ഹസ്തവുമായി നിരവധി ആളുകളാണ് ദിവസേന എത്തുന്നത്. ഇത്തരത്തിൽ കേരളത്തെ സഹായിക്കാൻ വ്യത്യസ്ഥമായ രീതിയുമായി എത്തുന്ന നിരവധി ആളുകളാണ് ദിവസവും കേരളത്തിന് ആശ്വാസാം പകരുന്നത്. കേരളത്തെ സഹായിക്കാൻ പുതിയ ആശയവുമായി എത്തിയിരിക്കുകയാണ് ഒമാനിൽ ജോലി ചെയ്യുന്ന  ആലപ്പുഴ പുന്നപ്ര സ്വദേശി ഹബീബ്.

ഒമാനിൽ ബിസിനസ് ചെയ്യുന്ന ഹബീബ് മഹാപ്രളയത്തിന്റെ ദുരിതക്കാഴ്ചകൾ തന്റെ സ്വന്തം കാറിൽ പതിപ്പിച്ചാണ് ഹബീബിന്റെ യാത്രകൾ. പതിനാല് ദിവസം കൊണ്ടാണ് കാറിൽ സ്റ്റിക്കർ പതിപ്പിക്കാനുള്ള അനുമതി ഒമാൻ അധികൃതരിൽ നിന്നും ഹബീബ് നേടിയെടുത്തത്. കേരളത്തിന്റെ ദുരന്ത കഥ പറയുന്ന കാറുമായി നിരത്തിലിറങ്ങിയ ഹബീബിന്റെ വാഹനം കണ്ട് കാര്യം അന്വേഷിച്ച നിരവധി ആളുകളാണ് സഹായവുമായി ഹബീബിനരികിൽ എത്തിയത്.

ദുരിതത്തിൽ അകപ്പെട്ട കേരളത്തിന് സഹായവുമായി എത്തിയ മത്സ്യത്തൊഴിലാളികളെക്കുറിച്ചും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെകുറിച്ചുമൊക്കെ കാറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.