ഡോർമിറ്ററി മുറിയിൽ നിന്ന് ലോകത്തിൻറെ നെറുകയിൽ വരെ; ഫേസ്ബുക്ക് പിന്നിട്ട 20 വർഷങ്ങൾ!

February 4, 2024

2004 ഫെബ്രുവരി 4-ന് തൻ്റെ ഹാർവാർഡ് ഡോർമിറ്ററിയിൽ നിന്ന് മാർക്ക് സക്കർബർഗ് ആരംഭിച്ചതാണ് ‘thefacebook.com’. കമ്പ്യൂട്ടർ സയൻസും സൈക്കോളജി വിദ്യാർത്ഥിയുമായ സക്കർബർഗ് ഫേസ്ബുക്കിന് തുടക്കമിട്ടത് തന്നെ പോലെയുള്ള വിദ്യാർത്ഥികളുടെ ഉപയോഗത്തിന് വേണ്ടി മാത്രമായിരുന്നു. എന്നാൽ പിന്നീട്ട് ഉണ്ടായത് ചരിത്രം മാത്രം. (Facebook celebrates its 20th Anniversary)

പോസ്റ്റുകളും സന്ദേശങ്ങളും കൈമാറാനും സുഹൃത്തുക്കളുടെ ഒരു നെറ്റ്‌വർക്ക് സൃഷ്ടിക്കാനും കഴിയുന്ന തരത്തിലാണ് ഇത് രൂപകൽപ്പന ചെയ്തിരുന്നത്. 2005 വരെ ഫോട്ടോകൾ ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്യാൻ കഴിയുമായിരുന്നില്ല. ഫേസ്ബുക്കിൽ ഫോട്ടോകൾ ഉൾപ്പെടുത്തിയത്തോടെ ‘പ്രൊഫൈൽ പിക്ചർ’ എന്ന ആശയം ജന്മമെടുത്തു.

പിന്നീട് ഒന്നൊന്നായി ഓരോ പുതിയ ഫീച്ചറുകൾ വന്നു തുടങ്ങി. വിഡിയോകൾ, പേജുകൾ, പരസ്യങ്ങൾ അങ്ങനെ നീളുന്നു പട്ടിക. മെസഞ്ചർ ചാറ്റ്, ലൈക്ക് ബട്ടൺ, അങ്ങനെ വന്നതോരോന്നും ആളുകൾക്കിടയിൽ പുതുമയുണർത്തി. 2012-ൽ ഇൻസ്റ്റഗ്രാമിനെയും 2014-ൽ വാട്സാപ്പും സ്വന്തമാക്കിയതോടെ ഫേസ്ബുക്ക് വീണ്ടും ശക്തി പ്രാപിച്ചു.

Read also: പോസ്റ്റുകൾ ഇനി പ്രൈവറ്റ് ആക്കാമോ? ഇൻസ്റ്റഗ്രാമിൽ ‘ഫ്ലിപ്പ്സൈഡ്’ ഫീച്ചർ ഒരുങ്ങുന്നു!

ഇന്ന് ആരംഭിച്ച് രണ്ട് പതിറ്റാണ്ടുകൾക്ക് കഴിയുമ്പോൾ പലർക്കും ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും സ്ക്രോൾ ചെയ്യാത്ത ഒരു സമയത്തെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയാത്ത സാഹചര്യമാണ്.

ദീർഘകാലമായി നഷ്ടപ്പെട്ട സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കണ്ടെത്താനും ചെറുകിട ബിസിനസ്സുകളെ പിന്തുണയ്ക്കാനും ആളുകളെ അനുവദിക്കുമ്പോൾ തന്നെ ഇരുപത് വർഷങ്ങളിൽ കടന്ന് പോയ ആരോപണങ്ങളും നിയമ കുരുക്കുകളും ചുരുക്കമല്ല.

Story highlights: Facebook celebrates its 20th Anniversary