ഐ എസ് എൽ; കളിക്കളത്തിൽ ഇന്ന് ചെന്നൈയിൻ എഫ് സി- ബംഗളുരു എഫ് സി പോരാട്ടം
ഫുട്ബോള്‍ ലോകം ആകാംഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം സീസണ് മത്സരങ്ങൾക്ക് ഇന്നലെ തുടക്കമായി . ഇന്നത്തെ കളിയിൽ ചെന്നൈയിൻ എഫ് സി- ബംഗളുരു എഫ് സിയാണ് നേർക്കുനേർ എത്തുന്നത്. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകൾ ഇന്ന് പോരാട്ടത്തിനിറങ്ങുമ്പോൾ ഏറെ ആകാംക്ഷയോടെയാണ് ഇരു ടീമുകളും പരസ്പരം ഉറ്റുനോക്കുന്നത്. കഴിഞ്ഞ ഫൈനലില്‍ ബംഗളുരുവിനെ 3-2ന് തോൽപ്പിച്ചാണ് ചെന്നൈയിന് കിരീടം നേടിയത്. സുനില്‍ ഛേത്രി , മികു, ഗോളി ഗുര്‍പ്രീത് സന്ധു എന്നിവരാണ് ബിഎഫ്സി നിരയിലെ പ്രമുഖര്‍.
പത്ത് ടീമുകളാണ് ഇത്തവണ പോരാട്ടാത്തിനിറങ്ങുക. ആദ്യ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് കൊല്‍ക്കത്ത എടികെയെ രണ്ട് ഗോളുകൾക്കാണ് നിലം പരിശാക്കിയത്.. 2019 മാര്‍ച്ച് വരെ നീളുന്നതാണ് ഐഎസ്എല്‍ സീസണ് 5. മൂന്ന് ഇടവേളകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് ഇത്തവണത്തെ ലീഗ് മത്സരങ്ങള്‍ക്ക്. ഡിസംബറില്‍ ഫിഫ സൗഹൃദ മത്സരങ്ങള്‍ നടക്കുന്നതിനാല്‍ ആ മാസം ഐ എസ്എല്‍ നിര്‍ത്തിവെയ്ക്കും. ഫെബ്രുവരി മൂന്നാം തീയതി മത്സരങ്ങള്‍ വീണ്ടും ആരംഭിക്കും. ഏറെ ആകാംഷയോടെയാണ് ഐഎസ്എല്‍ മത്സരം ആരാധകര്‍ ഉറ്റുനോക്കുന്നത്. കേരളാ ബ്ലാസ്റ്റേഴ്സിലാണ് മലയാളികളുടെ പ്രതീക്ഷ.
ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്ഡുക്കറിനായിരുന്നു നേരത്തെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥാവകാശം. എന്നാല്‍ സച്ചിന് ഉടമസ്ഥാവകാശം ഒഴിഞ്ഞതിന് ശേഷം ഉടമസ്ഥാവകാശം ആര്‍ക്ക് എന്ന ചോദ്യത്തിന് വിരാമമായിരിക്കുകയാണ് ഇപ്പോള്‍. ടീം സഹ ഉടമയും അംബാസിഡറുമായിരുന്ന ഇതിഹാസ ക്രിക്കറ്റര്‍ സച്ചിന് ടെന്‍ഡുള്‍ക്കറുടെ പകരക്കാരനായി ലാലേട്ടന് എത്തിയത് മലയാളികള്‍ക്ക് ആവേശമായി