‘അച്ഛന്റെ വഴിയേ മകനും’ ജൂനിയർ റൊണാള്‍ഡോയുടെ കിടിലൻ ഗോളുകൾ കാണാം…

September 6, 2018

ലോകം മുഴുവൻ അത്ഭുതത്തോടെ നോക്കി നിന്ന ഫുട്ബോൾ കളിക്കാരനാണ് ക്രിസ്റ്റിയാനോ റൊണാൾഡോ. മികച്ച ഗോളുകളിലൂടെ അത്ഭുതങ്ങൾ സൃഷ്ടിച്ചിരുന്ന ഫുട്ബാൾ രാജാവ്. എന്നാൽ  ഇപ്പോൾ താരമായിരിക്കുന്നത് ജൂനിയര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളുകളാണ്. അച്ഛന്റെ ട്രേഡ് മാര്‍ക്കായി 7 ജേഴ്‌സിയണിഞ്ഞ് യുവന്റസ് അണ്ടര്‍ 9 ക്ലബ്ബിനായി പന്ത് തട്ടുന്ന ജൂനിയര്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ നാല് ഗോളുകളാണ് എതിര്‍ വലയില്‍ അടിച്ചുകയറ്റിയത്. ഈ മികച്ച പ്രകടനത്തിലൂടെ മത്സരത്തില്‍ ലുസെന്റോക്ക് എതിരെ 5-1ന് യുവന്റസിന്റെ അണ്ടര്‍ 9ന്റെ ടൂറിന്‍ കേന്ദ്രമായുളള ക്ലബ്ബ് വിജയമ സ്വന്തമാക്കുകയും  ചെയ്തിരുന്നു..

നേരത്തെ യുവന്‍റസില്‍ പരിശീലനം നടത്തുന്ന റോണോ ജൂനിയറിന്‍റെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയിൽ  വൈറലായിരുന്നു. റൊണാള്‍ഡോയുടെ പങ്കാളി ജോര്‍ജിന റൊഡ്രിഗസും പരിശീലനം കാണാന്‍ ഗ്രൌണ്ടില്‍ എത്തിയിരുന്നു. തന്‍റെ മകന്‍ ഫുട്ബോള്‍ ലോകത്തിന് ഭാവി വാഗ്ദാനമാണെന്നായിരുന്നു അന്ന് റൊണാള്‍ഡോ പറഞ്ഞിരുന്നത്. ഫുട്ബോളിന്റെ ലോകത്ത് അത്ഭുതങ്ങൾ സൃഷ്ടിച്ച പിതാവിന്റെ പാതയിലൂടെ ഫുട്ബോൾ ലോകത്ത് പുതിയ തരംഗമാകാൻ ഒരുങ്ങുകയാണ് ജൂനിയർ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ..