അവസാനം കൈലാസ് സമ്മതിച്ചു; ‘ജീവാംശമായി; കോപ്പിയടിച്ചതുതന്നെ..

September 26, 2018

പ്രേക്ഷക ഹൃദയം കീഴടക്കി തിയേറ്ററുകൾ നിറഞ്ഞാടുന്ന ചിത്രമാണ് തീവണ്ടി. മികച്ച പ്രതികരണങ്ങളിലൂടെ കടന്നുപോകുന്ന ചിത്രത്തിലെ ഗാനവും സൂപ്പർ ഹിറ്റായിരിക്കുകയാണ്. ‘ജീവാംശമായി’ എന്ന് തുടങ്ങുന്ന ഗാനമാണ് പ്രേക്ഷകർ ഏറ്റെടുത്ത ആ ഗാനം എന്നാൽ ഈ ഗാനം താൻ കോപ്പിയടിച്ചതാണെന്ന് തുറന്ന് സമ്മതിച്ചിരിക്കുകയാണ് സംഗീത സംവിധായകൻ കൈലാസ് മേനോൻ. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് കൈലാസ് തന്റെ കോപ്പിയടിക്കഥ വിവരിച്ചത്.

കൈലാസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം.. 

“സൂക്ഷിച്ചു നോക്കണ്ട ഉണ്ണീ…ഇത് ഞാന്‍ തന്നെയാണ്! 5 വര്‍ഷം മുമ്പ് ലുലുവിനു വേണ്ടി ചെയ്ത ഒരു മ്യൂസിക്. എവിടെയെങ്കിലും കേട്ടതായി തോന്നുന്നുണ്ടോ സുഹൃത്തുക്കളെ? അന്ന് ഇത് ചെയ്യുമ്പോള്‍ ഓര്‍ത്തിരുന്നു, എന്നെങ്കിലും ഒരു സിനിമയില്‍ ഒരു പാട്ടായി ഈ ട്യൂണ്‍ അവതരിപ്പിക്കണം എന്ന്.”

യൂട്യൂബിൽ തരംഗം സൃഷ്ടിച്ചിരിക്കുന്ന ഈ ഗാനത്തിന് രണ്ട് കോടിയിലധികം ആരാധകരാണ് ഉള്ളത്. സെക്കൻഡ് ഷോ എന്ന ദുൽഖർ സൽമാന്റെ അരങ്ങേറ്റ ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ച ഫെല്ലിനിയുടെ ആദ്യ സംവിധാന സംരംഭമാണ് ‘തീവണ്ടി’.

നിറയെ ആരാധകരുള്ള ചിത്രത്തിലെ ഗാനങ്ങൾക്കെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബി കെ ഹരിനാരായണന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് കൈലാസ് മേനോൻ ആണ്. ശ്രേയാ ഘോഷാലും ഹരിശങ്കറും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. തൊഴിൽ രഹിതനായ ബിനീഷ് എന്ന ചെറുപ്പക്കാരന്റെ ജീവിതം ആക്ഷേപ ഹാസ്യ രൂപേണ അവതരിപ്പിക്കുന്ന ചിത്രമാണ് തീവണ്ടി.

ടോവിനോ തോമസാണ് ബിനീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഓഗസ്റ് സിനിമാസ് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത് വിനി വിശ്വലാലാണ്. റിലീസ് ചെയ്ത് രണ്ടു ദിവസങ്ങൾക്കുള്ളിൽ ആറു ലക്ഷത്തോളം പേരാണ് യൂട്യൂബിലൂടെ ഗാനം കണ്ടത്. യൂട്യൂബ് ട്രെൻഡിങ് ലിസിറ്റിൽ രണ്ടാമതുള്ള ഗാനത്തിന് ഇപ്പോൾ രണ്ട് കോടിയിലധികമാണ് കാഴ്ചക്കാർ ഉള്ളത്.