ദൃശ്യമനോഹാരിത വരച്ച് കാണിച്ച് കേരളം; പ്രളയത്തിന് ശേഷം വിനോദ സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങി കേരളക്കര..
ദൃശ്യമനോഹാരിത കൊണ്ടും പ്രകൃതി സൗന്ദര്യം കൊണ്ടും ടൂറിസം മേഖലയിൽ ഉയർന്നു നില്കുന്ന സംസ്ഥാനമാണ് കേരളം. കേരളം അതിജീവനത്തിന്റെ നാൾ വഴികളിലൂടെ കടന്നു പോകുമ്പോഴും കേരളത്തിന്റെ ദൃശ്യഭംഗി ആസ്വദിക്കാൻ നിരവധി ആളുകളാണ് ദിവസേന കേരളത്തിലേക്ക് ഒഴുകിയെത്തുന്നത്. പ്രളയക്കെടുതിക്ക് ശേഷം വിനോദ സഞ്ചാരികളെ വരവേൽക്കാൻ കൂടുതൽ കരുത്തോടെ ഒരുങ്ങുന്നതിനായി കേരള ട്രാവൽ മാർട്ടിന് ഇന്നലെ തുടക്കമായതും ടൂറിസം മേഖലയിൽ കൂടുതൽ കരുത്തായി.
കേരള ട്രാവൽ മാർട്ട് 2018-ന് തിരിതെളിയിച്ച് കേരളത്തിലേക്ക് വിനോദ സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങി കേരള മുഖ്യമന്ത്രി പിണറായി വിജയനും. ഇന്നലെ ലുലു കൺവെൻഷൻ സെൻററിൽ നടന്ന ചടങ്ങിൽ കേരളത്തിന്റെ പ്രകൃതി സൗന്ദര്യത്തെ നശിപ്പിക്കുന്ന തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഇനി ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രളയത്തെത്തുടർന്ന് നിരവധി വിനോദ സഞ്ചാര മേഖലകളിലെ റോഡ്, പാലം, കെട്ടിടങ്ങൾ എന്നിവ നശിച്ചതിനാൽ യുദ്ധകാലാടിസ്ഥാനത്തിൽ ഇവ പുനർ നിർമ്മിക്കാനുള്ള നിർദ്ദേശങ്ങൾ നൽകിയതായും മന്ത്രി അറിയിച്ചു.
കേരളത്തിന് ഏറ്റവും കൂടുതൽ വരുമാനം നേടിക്കൊടുക്കുന്ന വിഭാഗമാണ് ടൂറിസം. അതുകൊണ്ടു തന്നെ കേരളത്തിലെ നാടൻ കലാരൂപങ്ങൾക്കും മലബാറിലെ പൈതൃകങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകി ആളുകളിലേക്ക് ഏത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുമെന്നും പ്രകൃതി സൗന്ദര്യവും കാലാവസ്ഥയും ജൈവ വൈവിധ്യവും ടൂറിസം വികസനത്തിനായി പ്രയോജനപ്പെടുത്തുമെന്നും ആയുര്‍വേദ ചികിത്സ സംബന്ധിച്ച് കാല പരിഗണന പുനര്‍ നിര്‍വചിക്കുമെന്നും. പുത്തന്‍ ടൂറിസം ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുമെന്നു൦ ലോക ടൂറിസം ഡേയോടനുബന്ധിച്ച് നടത്തിയ ചടങ്ങിൽ മന്ത്രി അറിയിച്ചു.