രോഗക്കിടക്കിയില്‍ നിന്ന് സംഗീത സാമ്രാജ്യത്തിലേക്ക്; വീഡിയോ കാണാം

September 15, 2018

സംഗീതത്തെ ഔഷധമാക്കി മാറ്റിയ കലാകാരനാണ് കിരണ്‍. ജീവിതത്തിലെ വെല്ലുവിളികളോടും വേദനകളോടും കിരണ്‍ പോരാടുന്നത് സംഗീതത്തെ കൂട്ടുപിടിച്ചാണ്. നാല് മാസം മാത്രം പ്രായമുള്ളപ്പോള്‍തൊട്ടെ സെറിബ്രല്‍ പാഴ്‌സി എന്ന രോഗം കിരണിനെ ബാധിച്ചു. എന്നാല്‍ തന്നെ ബാധിച്ച രോഗത്തിന് മുമ്പില്‍ തോല്‍വി സമ്മതിക്കാന്‍ കിരണ്‍ തയ്യാറായില്ല.

മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മ്യൂസിക്കില്‍ ബിരുദം സ്വന്തമാക്കി കിരണ്‍. നിരവധി വേദികളിലും ഈ കലാകാരന്‍ പാട്ടുകള്‍ പാടിയിട്ടുണ്ട്. എല്ലായിടത്തു നിന്നും കിരണിന് ലഭിക്കുന്നത് മികച്ച പിന്തുണയും പ്രോത്സാഹനവുമാണ്. തൃശൂര്‍ ജില്ലയിലെ പൂങ്കുന്നമാണ് കിരണിന്റെ സ്വദേശം. കിരണിന്റെ ജീവിതമത്രയും സംഗീതത്തില്‍ സാന്ദ്രമാണ്.

പ്രേക്ഷതകഹൃദയങ്ങള്‍ കീഴടക്കുന്ന കിരണിന്റെ പ്രകടനം കാണാം