അബ്രഹാമിന്റെ സന്തതികൾക്ക് ശേഷം മമ്മൂട്ടി ഹനീഫ് അദേനി കൂട്ടുകെട്ടിൽ ‘അമീർ’; വാനോളം പ്രതീക്ഷയുമായി ആരാധകർ…

September 16, 2018

മലയാളത്തിന് നിരവധി സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച മമ്മൂട്ടി ഹനീഫ് അദേനി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രമാണ് അമീർ. ഗ്രേറ്റ്ഫാദർ, അബ്രഹാമിന്റെ സന്തതികൾ എന്നീ വെള്ളിത്തിരയിൽ വിസ്മയം തീർത്ത സൂപ്പർ ഹിറ്റുകൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിനോദ് വിജയനാണ്. 25 കോടി ബഡ്ജെറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. കൺഫഷൻസ് ഓഫ് എ ഡോൺ എന്ന  ടാഗ്‍ലൈനോട് കൂടിയ പോസ്റ്ററിന് വൻ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

മമ്മൂട്ടിയുടെ സ്റ്റൈലിഷ് ആക്​ഷൻ എന്റർടെയ്നർ ചിത്രത്തിൽ മലയാളത്തിൽ നിന്നു കൂടാതെ അന്യഭാഷയിൽ നിന്നും പ്രമുഖതാരങ്ങൾ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ബിഗ് ബി, അബ്രഹാമിന്റെ സന്തതികൾ എന്നീ ചിത്രങ്ങൾക്കു ശേഷം ഗോപിസുന്ദർ സംവിധാനം ചെയ്യുന്ന പശ്ചാത്തലസംഗീതമാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ഇച്ചായീസ് പ്രൊഡക്​ഷൻസും ആന്റോ ജോസഫും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

അതേസമയം ഹനീഫ്  അദേനി  സംവിധായക വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ്   ‘മിഖായേൽ’ നായകനായി നിവിൻ പോളി എത്തുന്ന ചിത്രത്തിൽ .  ഉണ്ണി മുകുന്ദനും പ്രധാനവേഷത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഗ്രേറ്റ് ഫാദറിന്റെ സംവിധായകനും അബ്രഹാമിന്റെ സന്തതികളുടെ തിരക്കഥാകൃത്തുമായ ഹനീഫ് അദേനി  സംവിധാനം ചെയ്യുന്ന  ചിത്രവും ഏറെ പ്രതീക്ഷയോടെയാണ് അർദ്ധകർ കാത്തിരിക്കുന്നത്.

ഫാമിലി ത്രില്ലര്‍ മൂഡില്‍ തയാറാക്കുന്ന  ബിഗ് ബജറ്റ് ചിത്രമാകും ഹനീഫ് അദേനി ഒരുക്കുന്ന മിഖായേൽ. സിനിമയുടെ ഭൂരിഭാഗം വിദേശത്തായിരിക്കും ചിത്രീകരിക്കുക. അഫ്രിക്കന്‍ രാജ്യങ്ങളിലാകും ചിത്രീകരണം നടക്കുക എന്നും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചു. ചിത്രം ആന്‍റോ ജോസഫ് ആണ് നിർമ്മിക്കുന്നത്. ഗാര്‍ഡിയന്‍ ഏയ്ഞ്ചല്‍ (കാവല്‍ മാലാഖ) എന്ന ടാഗ് ലൈനോടുകൂടി എത്തുന്ന മിഖായേല്‍ ഫാമിലി ചിത്രമാണെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ നിവിന്‍ പോളി കുടുംബസ്ഥനായ ഒരാളായാണ് വേഷമിടുക. കുടുംബചിത്രം എന്നതിനൊപ്പം ഒരേ സമയം തന്നെ ക്രൈം ത്രില്ലറുമായിരിക്കും മിഖായേല്‍ എന്നാണ് റിപ്പോര്‍ട്ട്.