പിറന്നാൾ ദിനം ദുരിതബാധിതർക്കൊപ്പം ചിലവഴിച്ച് മമ്മൂക്ക..

September 7, 2018

ലോകം മുഴുവനുമുള്ള മമ്മൂട്ടി ആരാധകർ തനറെ പിറന്നാൾ ആഘോഷിക്കുമ്പോൾ മമ്മൂട്ടി പിറന്നാൾ ആഘോഷിച്ചത് പ്രളയം ദുരിതം വിതച്ച കേരളത്തിലെ  തന്റെ പ്രിയപ്പെട്ടവർക്കൊപ്പമാണ് ..പ്രളയ ബാധിത മേഖലയായ പറവൂരിൽ മമ്മൂട്ടി ഫാൻസ്‌ നിർമ്മിച്ച് നൽകാൻ  ഒരുങ്ങുന്ന  വീട് സന്ദർശിച്ച താരം ഏറെ സമയം ദുരിതമനുഭവിക്കന്നവർക്കൊപ്പം  ചിലവഴിച്ച  ശേഷമാണ്  തിരികെപ്പോയത്.

മമ്മൂട്ടിക്കുള്ള പിറന്നാൾ സമ്മാനമായാണ് മമ്മൂട്ടി ഫാൻസ്‌ ഈ വീട് നിർമ്മിച്ചുനൽകുന്നത്. നിർമിച്ച് നൽകാൻ ഉദ്ദേശിക്കുന്ന വീടിന്റെ മാതൃക മമ്മൂട്ടി ദുരിതബാധിതർക്ക് നൽകണമെന്ന ആഗ്രഹത്തിന്റെ പൂർത്തികരണം  കൂടിയായിരുന്നു ഈ വരവ്. വീട് വയ്ക്കുന്നതിനായി സ്ഥലം നല്കാൻ തയാറായ സുനിലും എം എൽ എ വിഡി സതീശനും ഈ ചടങ്ങിൽ മുഖ്യാതികളായി മമ്മൂട്ടിക്കൊപ്പം എത്തിയിരുന്നു. പിറന്നാൾ ദിനത്തിലെ  മലയാളത്തിന്റെ ഈ സൂപ്പർ താരത്തിന്റെ പ്രവർത്തി ലോകം മുഴുവനുമുള്ള മലയാളികളിൽ അദ്ദേഹത്തോടുള്ള ആരാധനയും സ്നേഹവും  വർദ്ധിപ്പിച്ചു.

സിനിമ രാഷ്ട്രീയ മേഖലയിലെ നിരവധി ആളുകളാണ് അദ്ദേഹത്തിന് പിറന്നാൾ ആശംസകളുമായി എത്തിയത്. എന്നാൽ അദ്ദേഹത്തെ ഞെട്ടിച്ച സർപ്രൈസ് പിറന്നാൾ സമ്മാനം നൽകിയത് ഒരു കൂട്ടം യുവാക്കളായിരുന്നു. രാത്രിയിൽ അദ്ദേഹത്തിന്റെ പനമ്പള്ളി നഗറിൽ വീട്ടിൽ എത്തിയ ഒരു കൂട്ടം യുവാക്കൾ അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ നേരുകയായിരുന്നു.വീടിന്  പുറത്ത് ആശംസകള്‍ നേരാനെത്തിയ ആരാധകരോട് ‘കേക്ക് വേണോ’ എന്ന് സ്‌നേഹത്തോടെ ചേദിക്കുന്നുണ്ട് താരം. കേക്ക് വേണോ എന്നു ചോദിക്കുന്ന താരത്തിന്റെ വീഡിയോയും സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാണ്.