കിടിലം മനീഷ് പാണ്ഡെയുടെ ക്യാച്ച്; വീഡിയോ കാണാം

September 20, 2018

പാകിസ്ഥാനെതിരെ തകര്‍പ്പന്‍ വിജയം നേടിയതിന്റെ സന്തോഷത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം. ബാറ്റിങില്‍ മിന്നലാക്രമണം നടത്തിയാണ് ഇന്ത്യ വിജയിച്ചത്. കായിക പ്രേമികള്‍ ഇന്ത്യയുടെ വിജയത്തിനൊപ്പം എറ്റെടുത്ത ഒന്നുകൂടിയുണ്ട്; മനീഷ് പാണ്ഡെയുടെ തകര്‍പ്പന്‍ ക്യാച്ച്. പാക് നിരയുടെ ക്യാപ്റ്റനെ തന്നെ പുറത്താക്കാനാണ് പാണ്ഡെ ക്യാച്ചെടുത്തത്. കേദാര്‍ ജാദവിന്റെതായിരുന്നു ബൗളിങ്. മുപ്പത്തിയഞ്ച് മീറ്ററോളം ഓടിച്ചെന്നാണ് സര്‍ഫറാസ് തൊടുത്തുവിട്ട പന്ത് പാണ്ഡെ കൈക്കുമ്പിളിലാക്കിയത്. ആരാധകര്‍ക്കിടയില്‍ നിന്നും നിറഞ്ഞ കൈയടിയും ഉയര്‍ന്നു.

മത്സരത്തിനൊടുവില്‍ എട്ടു വിക്കറ്റിന് പാകിസ്ഥാനെ തോല്‍പിച്ച് ഇന്ത്യ സൂപ്പര്‍ ഫോറില്‍ കടന്നു. 43.1 ഓവറില്‍ 162 റണ്‍സെടുത്ത് പാകിസ്ഥാന് പുറത്തായി. പാകിസ്ഥാനെതിരെ 29 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം കണ്ടു. കളിക്കിടെ നടുവിന് പരിക്കു പറ്റിയ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പകരമാണ് മനീഷ് പാണ്ഡെ ഫീല്‍ഡിങിന് ഇറങ്ങിയത്. ഹാര്‍ദിക്കിന്റെ പരിക്കില്‍ ആരാധാകര്‍ നിരാശരായെങ്കിലും മനീഷ് പാണ്ഡെയുടെ പ്രകടനം ആരാധകര്‍ക്ക് ആവേശമായി.

രോഹിത് ശര്‍മ്മയും ശിഖര്‍ധവാനും ആയിരുന്നു ഇന്ത്യയുടെ ഓപ്പണര്‍മാര്‍. രോഹിത് ശര്‍മ്മ 52 റണ്‍സും ശിഖര്‍ ധവാന്‍ 46 റണ്‍സും സ്വന്തമാക്കി. 31 റണ്‍സ് വീതം നേടിയ റായിഡുവും കാര്‍ത്തിക്കും പുറത്താകാതെ നിന്നു. കളിയില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുത്തു. ബൗളിങിന്റെ തുടക്കം മുതല്‍ക്കെ ഇന്ത്യ മികച്ച നിലവാരം പുലര്‍ത്തിയിരുന്നു. ഇന്ത്യയുടെ ഭുവനേശ്വര്‍ കുമാറും കേദാര്‍ ജാദവും മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി. ജസ്പ്രീത് ബുംറ രണ്ടും വിക്കറ്റും കുല്‍ദീപ് യാദവ് ഒരു വിക്കറ്റുമെടുത്തു. ഭുവനേശ്വര്‍ കുമാറാണ് മാന്‍ ഓഫ് ദി മാച്ച്.

നിരവധി പേരാണ് മനീഷ് പാണ്ഡെയുടെ തകര്‍പ്പന്‍ ക്യാച്ചിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പങ്കുവെയ്ക്കുന്നത്.

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!