ഇന്ത്യൻ പ്രേക്ഷകർക്ക് അത്ഭുതം ഒരുക്കി മൗഗ്ലി..

September 12, 2018

ലോകം മുഴുവനുമുള്ള ആളുകൾ ഏറ്റെടുത്ത കഥാപാത്രമാണ് മൗഗ്ലി. ജംഗിൾ ബുക്ക് എന്ന കഥാസമാഹാരത്തിലൂടെ ഏവരുടെയും പ്രിയപ്പെട്ട കഥാപാത്രമായി മാറിയ താരമാണ് മൗഗ്ലി. ആരാധകർ വർഷങ്ങളായി  ചോദിക്കുന്ന ഒരു ചോദ്യമായിരുന്നു മൗഗ്ലി എപ്പോൾ സിനിമായാകും എന്നത്. മൗഗ്ലിയുടെ കഥ പറയുന്ന ജംഗിൾ ബുക്ക് നേരത്തെ റിലീസ് ചെയ്‌തെങ്കിലും ആരാധകർ തൃപ്തരായിരുന്നില്ല. എന്നാൽ ഈ ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് നിരവധി സിനിമകളിലൂടെ ലോകം മുഴുവൻ ആരാധകരുള്ള സംവിധായകനായി മാറിയ ആന്‍ഡി സെര്‍കിസ്.

മൗഗ്ലി വെള്ളിത്തിരയിൽ എത്തുന്നത് വളരെ പ്രതീക്ഷയോടെയാണ് ലോകം മുഴുവനുമുള്ള ആരാധകർ കാത്തിരിക്കുന്നത്.അതേസമയം മൗഗ്ലി വെള്ളിത്തിരയിൽ എത്തുന്നതിൽ ഇന്ത്യക്കാർക്കും അഭിമാനിക്കാമെന്നാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫ്രീദ പിന്റോ പറയുന്നത്. സിനിമ ചിത്രീകരിക്കുന്നത് ഇന്ത്യയിലെ വനങ്ങളിലാണ്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ മൗഗ്ലിയെ അവതരിപ്പിക്കുന്നത് ഇന്ത്യൻ നടൻ രോഹൻ ചന്ദ് ആണ്.

ചിത്രത്തിൽ രോഹൻ ചന്ദ് വളരെ മനോഹരമായി അഭിനയിച്ചിട്ടുണ്ടെന്നും ചിത്രം കാണാൻ വളരെ ആകാംഷയോടെ താൻ കാത്തിരിക്കുകയാണെന്നും ഫ്രീദ പിന്റോപറഞ്ഞു. ഇതുകൂടാതെ ഇന്ത്യൻ പ്രേക്ഷകര്‍ക്ക് ഒരു അദ്ഭുതവും ചിത്രത്തിലുണ്ടാകും. അത് വെളിപ്പെടുത്തി അതിന്റെ ആകാംക്ഷ കളയാൻ ഞാനില്ല. ഇന്ത്യൻ പ്രേക്ഷകര്‍ക്ക് എന്തായാലും സിനിമ ഇഷ്‍ടപ്പെടുമെന്നും ഫ്രീദ വ്യക്‌തമാക്കി.