കണ്ണീരോടെ കുഞ്ഞാരാധകൻ, ചേർത്തുനിർത്തി മെസ്സി; വീഡിയോ കാണാം

September 5, 2018

ലോകം മുഴുവൻ ആരാധകരുള്ള താരമാണ് ലയണൽ മെസ്സി. പ്രായഭേദമന്യേ നിരവധി ആരാധകരുള്ള താരത്തിന്റെ ഒരു കുഞ്ഞ് ആരാധകനുമൊത്തുള്ള വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. താരത്തിന്റെ കയ്യിൽ നിന്നും ഓട്ടോഗ്രാഫ് വാങ്ങിക്കാനെത്തിയ നിരവധി ആരാധകർക്കൊപ്പമാണ് ഈ കുഞ്ഞാരാധകനും എത്തിയത്. താരത്തെ കണ്ട് ആർത്തുവിളിച്ച ആരാധകർക്കൊപ്പം പൊട്ടിക്കരയുന്ന കുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തരിക്കുന്നത്.

ആരാധകർക്കിടയിൽ നിന്നും കരയുന്ന കുട്ടിയെക്കണ്ട് അടുത്തെത്തി കുട്ടിയുടെ ജേഴ്‌സിയിൽ മെസ്സി  ഓട്ടോഗ്രാഫ് എഴുതി നൽകി. എന്നിട്ടും കരച്ചിൽ അവസാനിപ്പിക്കാതിരുന്ന കുട്ടിയെ അടുത്തേക്ക് ചേർത്തുനിർത്തി താരം തലയിൽ കൈവച്ചു തലോടി.  തുടർന്നും കരച്ചിൽ അവസാനിപ്പിക്കാതിരുന്ന കുട്ടിക്കുറുമ്പനെ ചേർത്തുനിർത്തി ഫോട്ടോ എടുത്ത ശേഷമാണ് താരം യാത്രയായത്.