റെക്കോര്‍ഡില്‍ പുതുചരിത്രമെഴുതി വീണ്ടും മെസ്സി
കായികരംഗത്തെ ചരിത്രം പോലും വഴിമാറുകയാണ് മെസ്സി എന്ന ഫുട്‌ബോള്‍ ഇതിഹാസത്തിനു മുമ്പില്‍. ഫുട്‌ബോള്‍ ചരിത്രത്തില്‍ അര്‍ജന്റീന ക്യാപറ്റന്‍ ലിയോണല്‍ മെസ്സി സ്വന്തമാക്കാത്ത റെക്കോര്‍ഡുകളും വിരളമാണ്. മെസ്സിയുടെ റെക്കോര്‍ഡ് ചരിത്രത്തില്‍ പുതിയ ഒരെണ്ണം കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുകയാണ്. ലാ ലിഗ ചരിത്രത്തിലെ അപൂര്‍വ റെക്കോര്‍ഡും ഈ ഫുട്‌ബോള്‍ ഇതിഹാസം സ്വന്തം പേരിലാക്കി.
ലാ ലിഗ മോഡേണ്‍ യുഗത്തില്‍ 150 അസിസ്റ്റുകള്‍ നല്‍കുന്ന ആദ്യ താരം എന്ന റെക്കോര്‍ഡാണ് മെസ്സിയുടെ പേരില്‍ പുതുതായി കുറിക്കപ്പെട്ടത്. ലാ ലിഗയില്‍ ഹുയസ്‌ക്കയ്‌ക്കെതിരായ മത്സരത്തില്‍ മെസ്സി മിന്നും പ്രകടനം കാഴ്ചവെച്ചിരുന്നു. കളിയില്‍ രണ്ട് ഗോളുകള്‍ നേടിയ മെസ്സി രണ്ട് അസിസ്റ്റുകളും സ്വന്തമാക്കി. ഇതില്‍ ആദ്യ അസിസ്റ്റ് നല്‍കിയപ്പോഴെക്കും മെസിയേത്തേടി അപൂര്‍വ നേട്ടവുമെത്തി. രണ്ടാമത്തെ അസിസ്റ്റുകൂടിയായപ്പോഴെക്കും 150 എന്നത് 151 അസിസ്റ്റുകളാക്കി മെസ്സി പുതു ചരിത്രമെഴുതി.
ലാ ലിഗയിലെ വിത്യസ്തമായ 37 ടീമുകള്‍ക്കെതിരെ ഗോള്‍ നേടുന്ന ആദ്യ താരം എന്ന റെക്കോര്‍ഡും ലിയോണല്‍ മെസ്സിയുടെ പേരിലാണ് ഇപ്പോള്‍. ലാ ലിഗയില്‍ കളിച്ച 40 ടീമുകളില്‍ 37 ടീമുകള്‍ക്കെതിരെയും മെസ്സി ഗോള്‍ നേടിയിരുന്നു. 387 ഗോളുകളാണ് ഈ ടീമുകള്‍ക്കെതിരെ മെസ്സി സ്വന്തമാക്കിയത്.
Da Gawd Messi with an assist, goal and assist back to back. #Barca pic.twitter.com/OxPdVN3CUG
— Mike Matias (@Mike__Dhcf) 3 September 2018