പ്രായത്തെ ചെറുത്ത് കിടിലന്‍ ലുക്കില്‍ നാഗാര്‍ജുന; വീഡിയോ കാണാം

September 1, 2018

പ്രായത്തെപ്പോലും തോല്‍പിച്ച് കിടിലന്‍ ലുക്കില്‍ അവതരിച്ചിരിക്കുകയാണ് നാഗാര്‍ജുന. നാഗാര്‍ജുന നായകനായി എത്തുന്ന ‘ദേവദാസി’യിലെ പുതിയ ഗാനത്തിലാണ് താരത്തിന്റെ തകര്‍പ്പന്‍ വരവ്. ചിത്രത്തിലെ ‘വാറു വീറു…’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക് വീഡിയോയാണ് പുറത്തിറങ്ങിയിരിക്കുന്നത്. ശ്രീ വെന്നല സീതാരാമ ശാസ്ത്രിയുടെ വരികള്‍ക്ക് മണിശര്‍മയാണ് സംഗീതം നല്‍കിയിരിക്കുന്നത്. അനുരാഗ് കുല്‍ക്കര്‍ണിയും അഞ്ജന സൗമ്യയും ചേര്‍ന്നാണ് ആലാപനം.

നാഗാര്‍ജുനയുടെ ഗെറ്റപ്പ് തന്നെ പാട്ടില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. തെലുങ്ക് ചലച്ചിത്ര ലോകത്തെ നിത്യഹരിതനായകരില്‍ ഒരാളാണ് താനെന്ന് വീണ്ടും ഉറപ്പാക്കുകയാണ് ഈ ഗാനത്തിലൂടെ നാഗാര്‍ജുന. ഇടവേളയ്ക്ക് ശേഷം മണിശര്‍മ സംഗീതം ചെയ്യുന്നു എന്ന പ്രത്യേകതയും ഈ ഗാനത്തിനുണ്ട്. നാനി, രശ്മിക മന്ധാന, ആകാംഷ സിങ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിലീസ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ആരാധകര്‍ ഗാനം ഏറ്റെടുത്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്.

നാഗാര്‍ജുനയുടെ ആദ്യ ചിത്രം 1986 ല്‍ പുറത്തിറങ്ങിയ ‘വിക്രം’ ആണ്. ‘ഹീറോ’ എന്ന ഹിന്ദി ചിത്രത്തിന്റെ പുനര്‍ നിര്‍മ്മാണമായിരുന്നു ഈ ചിത്രം. ‘അഖരി പോരാട്ടം’ എന്ന ചിത്രമാണ് നാഗാര്‍ജുനയുടെ ശ്രദ്ധേയമായ ചിത്രം. ശ്രീദേവിയായിരുന്നു ഈ ചിത്രത്തിലെ നായിക. തെലുങ്കിലെ തന്നെ നടനായിരുന്ന അക്കിനേനി നാഗേശ്വര റാവുവിന്റെ മകനാണ് നാഗാര്‍ജുന.