പ്രണയ ജോഡികളായി അവർ; ‘നമസ്തേ ഇംഗ്ലണ്ടി’ന്റെ ട്രെയ്‌ലർ കാണാം…

September 7, 2018

ബോളിവുഡിലെ പ്രിയപ്പെട്ട താരങ്ങളായ അർജുൻ കപൂറും പരിനീതി ചോപ്രയും മുഖ്യകഥാപാത്രങ്ങളായി വേഷമിടുന്ന നമസ്തേ ഇംഗ്ലണ്ടിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. വിപുല അമൃത്ലാൽ ഷാ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അർജുൻ കപൂറിനും പരിനീതിയ്ക്കുമൊപ്പം നിരവധി താരനിരകൾ അണിനിരക്കുന്ന ചിത്രം ഒക്‌ടോബർ 19 നായിരിക്കും തിയേറ്ററുകളിൽ എത്തുക.

ജയന്തിലാല്‍ ഗഡയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുരേഷ് നായര്‍, റിതേഷ് ഷാ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പെന്‍ ഇന്ത്യ ലിമിറ്റഡിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം വിതരണം നടത്തുന്നത് റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ് ആണ്. ഒക്ടോബറിൽ പ്രേക്ഷകർക്കിടയിലേക്ക് എത്തുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.