‘ലൂസിഫറി’ലെ വിശേഷങ്ങളുമായി പോലീസ് ജീപ്പില്‍ പൃത്വിരാജിന്റെ ലൈവ്; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

September 10, 2018

മലയാളികളുടെ പ്രീയതാരം പൃത്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ലൂസിഫര്‍’ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. രണ്ട് മുന്‍നിര താരങ്ങളുടെ ഈ കൂട്ടുസംരംഭത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നതും. ലൂസിഫറിലെ ലൊക്കേഷന്‍ ചിത്രങ്ങളും വീഡിയോകളുമൊക്കെ അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇപ്പോള്‍ ലൂസിഫറിലെ വിശേഷങ്ങളുമായി ചിത്രത്തിന്റെ സംവിധായകന്‍ പൃത്വിരാജ് തന്നെ നേരിട്ടെത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പൃത്വിരാജിന്റെ ലൈവിന് വന്‍ സ്വീകാര്യതയും ലഭിക്കുന്നുണ്ട്.

‘ഒരു പോലീസ് ജീപ്പിലിരുന്നാണ് ഞാന്‍ സംസാരിക്കുന്നത്’ ചെറു ചിരിയോടെ ഇങ്ങനെ പറഞ്ഞുകൊണ്ടാണ് പൃത്വിരാജ് തന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കാന്‍ ആരംഭിച്ചത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് താരം ലൈവിലെത്തുന്നത്. അതുകൊണ്ടുതന്നെ ആരാധകര്‍ പൃത്വിരാജിന്റെ ലൈവും ഏറ്റെടുത്തു. വലിയ ജനത്തിരക്കുള്ള ഷൂട്ടിങ് ലൊക്കേഷനുകളാണ് ലൂസിഫറിന്റേത്. വലിയ ജനക്കൂട്ടം ആവശ്യമുള്ള സിനിമയാണിത്. സംവിധാനം എന്ന ജോലി അഭിനയത്തേക്കാള്‍ തീവ്രമാണ്. അതുകൊണ്ട് എപ്പോഴാണ് ഇനി ലൈവില്‍ എത്താന്‍ സാധിക്കുക എന്നറിയില്ല. ഇതുപോലെ സമയം കിട്ടുമ്പോള്‍ വിശേഷങ്ങളുമായി വീണ്ടും ലൈവിലെത്തുമെന്നും പൃത്വരാജ് പറഞ്ഞു. പൃത്വിരാജ് നായകനായി എത്തിയ പുതിയ ചിത്രം ;രണം’ തീയറ്ററുകളില്‍ കഴിഞ്ഞ ദിവസം മുല്‍ പ്രദര്‍ശനത്തിനെത്തിയിരുന്നു. രണം കണ്ട് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയവര്‍ക്കും പ്രോത്സാഹനം നല്‍കിയവര്‍ക്കും താരം ലൈവിനിടെ നന്ദിയും പറഞ്ഞു.

മലയാളത്തിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ ഒരുമിക്കുന്ന ചിത്രം ‘ലൂസിഫര്‍’ എന്ന പേരില്‍ പുറത്തിറങ്ങുമെന്ന്പ്രഖ്യാപിക്കപ്പെട്ടതു മുതല്‍ അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകര്‍. ബോളിവുഡ് താരം വിവേക് ഒബ്‌റോയി വില്ലന്‍ വേഷത്തില്‍ എത്തുന്നുണ്ട് ചിത്രത്തില്‍. മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ സാധിക്കുന്നതിന്റെ സന്തോഷവും നേരത്തെ അദ്ദേഹം പങ്കുവെച്ചിരുന്നു. മഞ്ജുവാര്യരാണ് ലൂസിഫറിലെ നായിക. ഇന്ദ്രജിത്തും ടൊവിനോയും ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്ന മുരളി ഗോപിക്കും ‘ലൂസിഫര്‍’ നിര്‍മ്മിക്കുന്ന ആന്റണി പെരുമ്പാവൂരിനുമൊപ്പം മോഹന്‍ലാലും പൃഥ്വിരാജും ചേര്‍ന്നതോടെ വെള്ളിത്തിരയില്‍ എന്ത് അത്ഭുതമാണ് സൃഷ്ടിക്കുന്നതെന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!