അതിമധുരം റുക്കിയുമ്മയുടെ ഈ പാട്ടുകള്‍ക്ക്

September 20, 2018

അതിമനോഹരമായി പാട്ടുണ്ടാക്കാനും പാട്ടു പാടാനും കഴിവുള്ള കലാകാരയിണ് റുക്കിയുമ്മ. ചെറുതുരുത്തിയാണ് റുക്കിയുമ്മയുടെ സ്വദേശം. പാട്ടുകളും കവിതകളും പാരടി ഗാനങ്ങളുമെല്ലാം രസകരമായി അവതരിപ്പിക്കുന്നതില്‍ ഈ എഴുപത്തിയഞ്ച് വയസ്സുകാരിയുടെ മികവ് ചെറുതല്ല.

പ്രാരാപ്തങ്ങളാല്‍ പഠനം പാതിവഴിയില്‍വെച്ച് ഉപേക്ഷിക്കേണ്ടിവന്നു റുക്കിയുമ്മയ്ക്ക്. എന്നാല്‍ തന്റെ കഴിവുകളെ പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ റുക്കിയുമ്മ തയാറായിരുന്നില്ല. നിരവധി സമ്മാനങ്ങളും പുരസ്‌കാരങ്ങളുമൊക്കെ റുക്കിയുമ്മയ്ക്ക് ലഭിച്ചിട്ടുണ്ട്.

പ്രേക്ഷകര്‍ക്ക് എന്നും രസക്കൂട്ട് നല്‍കി കൈയിലെടുക്കുന്ന റുക്കിയുമ്മയുടെ പ്രകടനം കാണാം.