കളിച്ചും കളിപ്പിച്ചും ടോവിനോ; സ്‌മോക്കി ലേക്കിലെ വീഡിയോ കാണാം…

September 26, 2018

വില്ലനായി വന്ന് നായകനായി മാറി പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് ടോവിനോ തോമസ്. ആഷിഖ് അബുവിന്റെ ‘മായാനദി’, ഫെല്ലിനിയുടെ ‘തീവണ്ടി’ തുടങ്ങിയ ചിത്രങ്ങളിലൂടെ സൂപ്പർ ഹിറ്റ് താരങ്ങൾക്കൊപ്പം ഇടം നേടിയ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് തിരക്കിലുള്ള താരം ഇടവേളകളിൽ പകർത്തിയ ചിത്രങ്ങളാണ് ഇപ്പോൾ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്.

സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് ക്യാനഡയിലെ മധ്യ ആൽബർട്ടയിലെ സ്‌മോക്കി ലേക്കിൽ എത്തിയ താരത്തിന്റെ ചിത്രങ്ങൾ ടോവിനോ തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. രഞ്ജിത്ത് അമ്പാടി പകർത്തിയ ചിത്രങ്ങൾ ‘ഹോഴ്സ് ലൗ’ എന്ന പേരിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. കുതിരയ്‌ക്കൊപ്പം ടോവിനോ സ്നേഹം പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്..

 

View this post on Instagram

 

❤️#positivevibes #happiness #naturelove #bliss

A post shared by Tovino Thomas (@tovinothomas) on

 

View this post on Instagram

 

Horse love ?❤️ !!! 4 State award winning Makeup man @Ranjithambady turns photographer here ?

A post shared by Tovino Thomas (@tovinothomas) on