അഭിനയമല്ല ഇത് റിയാലിറ്റി; ആയോധന കലയില്‍ ഡോക്ടറേറ്റ് നേടി സോനു സൂദ്

September 26, 2018

ആയോധന കലയായ തെയ്ക്ക്വാണ്ടോയില്‍ ഡോക്ടറേറ്റ് നേടിയിരിക്കുകയാണ് സിനിമാ താരം സോനു സൂദ്. വില്ലനായും സ്വഭാവനടനായുമെല്ലാം പ്രേക്ഷക മനസുകളില്‍ ഇടംപിടിച്ച താരമാണ് സോനൂ സൂദ്. ബോളിവുഡില്‍ മാത്രമല്ല തെന്നിന്ത്യയിലും ഉണ്ട് ഈ താരത്തിന് ആരാധകര്‍ ഏറെ.

കൊറിയന്‍ ആയോധന കലയായ തെയ്ക്ക്വാണ്ടോയില്‍ സോനു സൂദ് നല്‍കിയ സംഭാവനകളെ പരിഗണിച്ചാണ് ഈ വിഭാഗത്തില്‍ അദ്ദേഹത്തിനു ഡോക്ടറേറ്റ് നല്‍കിയിരിക്കുന്നത്. വിത്യസ്ത കലാരൂപങ്ങളെയും ആയോധന കലയെയുമെല്ലാം പ്രോത്സാഹിപ്പിക്കുന്നതിലും പരിശീലിക്കുന്നതിലുമെല്ലാം ഏറെ താല്‍പര്യം പ്രകടിപ്പിക്കാറുള്ള കലാകാരനാണ് സോനു സൂദ്.

തെയ്ക്ക്വാണ്ടോ ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് സോനുവിന് ഡോക്ടറേറ്റ് നല്‍കി ആദരിച്ചത്. ‘സിമ്പ’ എന്ന ചിത്രമാണ് സോനുവിന്റെ വരാനിരിക്കുന്ന സിനിമ. ബോളിവുഡ് സൂപ്പര്‍താരം സെയ്ഫ് അലി ഖാന്റെ മകള്‍ സാറ അലി ഖാനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. രണ്‍വീര്‍ സിംഗ് പോലീസ് വേഷത്തിലുമെത്തുന്നുണ്ട് ‘സിമ്പ’ എന്ന ചിത്രത്തില്‍.