കിടിലന്‍ ലുക്കില്‍ സൂരി; ചിത്രങ്ങള്‍ പങ്കുവെച്ച് ശിവകാര്‍ത്തികേയന്‍

September 13, 2018

തമിഴകം മാത്രമല്ല സിനിമാലോകം മുഴുവന്‍ ഞെട്ടിയിരിക്കുകയാണ് നടന്‍ സൂരിയുടെ പുതിയ ചിത്രങ്ങള്‍ കണ്ട്. കോമഡി ചിത്രങ്ങളിലൂടെ തമിഴകത്തെ സിനിമാ പ്രേമികളുടെ ഹൃദയത്തില്‍ ഇടംപിടിച്ച നടനാണ് സൂരി. തെന്നിന്ത്യന്‍ ചലച്ചിത്രപ്രേമികളുടെ ഇഷ്ടതാരം ശിവകാര്‍ത്തികേയനാണ് സൂരിയുടെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചത്. ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ‘സീമരാജ’ എന്ന സിനിമയ്ക്ക് വേണ്ടിയാണ് സൂരിയുടെ കിടിലന്‍ മേയ്ക്ക് ഓവര്‍.

സിക്‌സ്പാക്ക് ലുക്കിലാണ് സീമരാജയില്‍ സൂരി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്. ട്വിറ്റര്‍ വഴിയാണ് ശിവകാര്‍ത്തികേയന്‍ സൂരിയുടെ തകര്‍പ്പന്‍ ലുക്ക് പ്രേക്ഷകര്‍ക്ക് മുമ്പില്‍ വെളിപ്പെടുത്തിയത്. എട്ട് മാസത്തെ കഠിന പരിശ്രമം വേണ്ടിവന്നു സിക്‌സ്പാക്ക് ലുക്ക് നേടാന്‍ സൂരിക്ക്. ഇക്കാര്യവും ശിവകാര്‍ത്തികേയന്‍ തന്റെ ട്വിറ്റര്‍ പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.

പൊന്റാമാണ് സീമരാജ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

സമാന്തയാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിമ്രാന്‍, നെപ്പേളിയന്‍, ലാല്‍, കെ.എസ് രവികുമാര്‍, മനോബാല തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാളി താരമായ കീര്‍ത്തി സുരേഷ് അതിഥി വേഷത്തിലും ചിത്രത്തിലെത്തുന്നുണ്ട്.

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!