തമിഴ് ചിത്രവുമായി അൽഫോൻസ് പുത്രൻ; നായകനായി സാൻഡി

July 5, 2023

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രം പ്രഖ്യാപിച്ചു. ‘ഗിഫ്റ്റ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിങ്, കളര്‍ ഗ്രേഡിംഗ് എന്നിവയും നിര്‍വഹിക്കുന്നത് അല്‍ഫോന്‍സ് പുത്രന്‍ തന്നെയാണ്. ഡാൻസ് കൊറിയോഗ്രാഫർ സാൻഡിയാണ് ചിത്രത്തിൽ നായക വേഷം കൈകാര്യം ചെയ്യുന്നത്.

കോവൈ സരള, സമ്പത്ത് രാജ്, റേച്ചൽ റബേക്ക, രാഹുൽ, ചാർളി എന്നീ താരങ്ങൾ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു. റോമിയോ പിക്ചേഴ്സ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. രാഹുലാണ് ചിത്രത്തിന്റെ നിർമ്മാണം. ഇളയരാജയാണ് ചിത്രത്തിനായി സം​ഗീതം ഒരുക്കുന്നത്. ഏഴ് പാട്ടുകൾ ചിത്രത്തിലുണ്ടാകും. ചിത്രത്തിൽ ഇളയരാജ ഒരു ​ഗാനം ആലപിക്കുന്നുമുണ്ട്. ഗിഫ്റ്റിന്റെ ചിത്രീകരണം പുരോ​ഗമിക്കുകയാണ്.

Read Also: അസഹനീയമായ ചൂടിൽ മരുഭൂമിയിൽ തളർന്നുവീണ് ഒട്ടകം; രക്ഷകനായി എത്തി ലോറി ഡ്രൈവർ

​‘ഗോൾഡ്’ ആണ് അൽഫോൻസ് അവസാനം സംവിധാനം ചെയ്ത ചിത്രം. പൃഥ്വിരാജും നയൻതാരയുമായിരുന്നു ചിത്രത്തിലെ താരങ്ങൾ. ​ മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനുംചേർന്ന് നിർമ്മിച്ച ചിത്രം വേണ്ടത്ര രീതിയിൽ വിജയമായിരുന്നില്ല. ഏറെ വിമർശനങ്ങളും സോഷ്യൽ മീഡിയയിൽ അൽഫോൻസ് പുത്രന് നേരിടേണ്ടി വന്നു.

Story highlights- Alphonse Puthrens next film titled gift