മികച്ച അച്ഛൻ സൂര്യതന്നെ; നൂറിൽ നൂറ് മാർക്കുമായി ജ്യോതിക

September 28, 2018

തെന്നിന്ത്യ മുഴുവൻ നിരവധി ആരാധകരുള്ള താരദമ്പതികളാണ് സൂര്യയും ജ്യോതികയും. ഇരുവരെയും കുറിച്ചുള്ള വാർത്തകൾ ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോൾ കേരളത്തിലും തമിഴകത്തും ഏറെ ചർച്ചയാകുകയാണ് ഇരുവരും കുട്ടികളെ നോക്കുന്ന രീതി. വിവാഹത്തിന് ശേഷം ജ്യോതിക ഏറെ നാൾ സിനിമയിൽ നിന്ന് വിട്ടുനിന്നുരുന്നു.

വീട്ടിൽ താരപരിവേഷങ്ങളില്ലാത്ത അച്ഛനമ്മമാരാണ് തങ്ങളെന്നാണ് ജ്യോതിക പറയുന്നത്. ഒരു അച്ഛനെന്ന നിലയിൽ സൂര്യയ്ക്ക് നൂറിൽ നൂറു മാർക്കാണ് താൻ നൽകുന്നതെന്നാണ് ജ്യോതിക പറയുന്നത്. ഇതിന് വ്യക്തമായ കരണവുമുണ്ട്. തന്നെ പോലെ സ്ട്രിക്റ്റ് പേരന്റല്ല സൂര്യ. കുട്ടികളുമായി നിരവധി സമയം സൂര്യ ചിലവഴിക്കാറുണ്ട്. അവർക്കൊപ്പം കളിക്കാനും ചിരിക്കാനുമൊക്കെ  എല്ലാ തിരക്കുകൾക്കിടയിലും സൂര്യ സമയം കണ്ടെത്താറുണ്ട്.