കേരളത്തിന് ഒരു സ്പാനിഷ് സഹായം; വൈറൽ വീഡിയോ കാണാം..

September 4, 2018

കേരളം നടന്നകന്ന ദുരിതക്കയത്തിൽ നിന്നും കേരളത്തെ രക്ഷിക്കുക എന്ന ലക്ഷ്യവുമായി സിനിമാ താരങ്ങളും രാഷ്ട്രീയ പ്രവർത്തകരും ലോകമെമ്പാടുമുള്ള സാധാരണക്കാരുമടക്കം നിരവധി ആളുകളാണ് ദിനം പ്രതി എത്തുന്നത്. പ്രളയകയത്തിൽ അകപ്പെട്ടവരെ സഹായിക്കുക എന്ന ഉദ്യേശത്തോടെ ലോകത്തിന്റെ വിവിധ കോണിൽ നിന്നും ആളുകൾ വരുമ്പോൾ കേരളത്തിന് വേണ്ടി വ്യത്യസ്ഥമായ രീതിയിൽ സഹായം തേടി സോഷ്യൽ മീഡിയിൽ തരംഗം സൃഷ്ടിക്കുകയാണ് ഒരു കൂട്ടം യുവാക്കൾ.

വിപ്ലവം കലയിലൂടെ എന്ന മുദ്രാവാക്യവുമായി വേറിട്ട രീതിയിൽ കാലാവതരണം നടത്തുന്ന ഊരാളി ബാൻഡ് ആണ് പ്രളയക്കയത്തിൽ ദുരിതമനുഭവിക്കുന്ന കേരളത്തിന് വേണ്ടി പുതിയ രീതിയിൽ സഹായാഭ്യർത്ഥനയുമായി എത്തുന്നത്. ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷകളിൽ ഒന്നായ സ്പാനിഷ് ഭാഷയിൽ കേരളത്തിന് വേണ്ടി സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള കവിത ആലപിച്ചാണ് ഊരാളി ടീം ഇത്തവണ എത്തുന്നത്.

കേരളത്തിൽ ചർച്ചയായ സംഭവങ്ങളിലെല്ലാം പാട്ടിലൂടെ ഇടപെടുന്നവരാണ് ഇവർ. ലോകമെങ്ങുമുള്ള മലയാളികൾ മാത്രമല്ല മറ്റു ആളുകളും ഈ ദുരിതത്തിൽ നമ്മെ സഹായിക്കും എന്ന തിരിച്ചറിവോടെയാണ് ഇവർ ഇത്തരത്തിൽ കവിതയുമായി രംഗത്തെത്തിയത്. ഊരാളി ബാൻഡിലെ പാട്ടുകാരനായ മാർട്ടിനാണ് വൈറലായ വീഡിയോയിൽ സ്പാനിഷ് സംസാരിക്കുന്നത്. കേരളത്തിലെ ദുരിതങ്ങളുടെ അവസ്ഥ പറയുന്ന വീഡിയോയിൽ ദുരിതമനുഭവിക്കുന്നവർക്കും തെറ്റുകൾക്കുമെതിരെ ഇനിയും ഊരാളി ശബ്ദിച്ചുകൊണ്ടിരിക്കുമെന്നും ബാൻഡ് ടീം അറിയിച്ചു.