സൂര്യ ചിത്രത്തിൽ രാഷ്ട്രീയക്കാരനായി ലാലേട്ടൻ, കൗതുകമൊളിപ്പിച്ച് അണിയറ പ്രവർത്തകർ …വിശേഷങ്ങൾ അറിയാം

September 30, 2018

സൂപ്പർ സ്റ്റാർ മോഹൻലാലും തെന്നിന്ത്യൻ താരം സൂര്യയും ഒന്നിക്കുന്ന കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാഷ്ട്രീയക്കാരനായാണ് മോഹൻലാൽ വേഷമിടുന്നത്. മോഹൻലാലിന്റെ സുരക്ഷാ ചുമതലയുള്ള ഓഫിസറായാണ് സൂര്യ എത്തുന്നത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ലാലേട്ടൻ തമിഴകത്തേക്ക് തിരിച്ചെത്തുന്നത്. വനമകൻ എന്ന ചിത്രത്തിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച സയേഷയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.സൂര്യയും മോഹന്‍ലാലുമൊന്നിക്കുന്ന പുതിയ ചിത്രത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. കെ.വി ആനന്ദ് ഒരുക്കുന്ന ഈ സിനിമയുടെ ബജറ്റ് നൂറു കോടിയാണെന്നാണ് റിപ്പോര്‍ട്ട്. സായിഷയാണ് ഒരുനായിക. അമേരിക്ക, ലണ്ടന്‍, ബ്രസീല്‍ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.

യന്തിരന്‍ 2, കത്തി തുടങ്ങിയ വമ്പന്‍ സിനിമകളുടെ നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം. മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ടീമിന്റെ തേന്മാവിന്‍ കൊമ്പത്ത് എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്റെ ക്യാമറാമാനും കെ വി ആനന്ദ് ആയിരുന്നു. ജില്ലക്കു ശേഷം മോഹന്‍ലാല്‍ വേഷമിടുന്ന തമിഴ് സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.ജില്ല എന്ന സിനിമയിൽ വിജയ്‌ക്കൊപ്പം അഭിനയിച്ചപ്പോൾ മികച്ച പ്രതികരണമാണ് തമിഴകം ലാലേട്ടന് നൽകിയത്.  അതേസമയം കെവി ആനന്ദുമൊത്തുള്ള സൂര്യയുടെ മൂന്നാമത്തെ സിനിമയാണ് ഇത്. അയാന്‍, മാട്രാന്‍ എന്നിവയാണ് മുന്‍ ചിത്രങ്ങള്‍

അതേസമയം, മറ്റൊരു രസകരമായ ചര്‍ച്ചയും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. മോഹന്‍ലാലിന്റെ മുന്നൂറ്റി മുപ്പത്തിയേഴാമത്തെ ചിത്രമായ ഇത് സൂര്യയുടെ മുപ്പത്തിയേഴാമത്തെ ചിത്രവുമാണ്. നമ്പര്‍ കൊണ്ടുള്ള ഈ കൗതുകമാണ് പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്.