അധ്യാപകദിനത്തില്‍ പ്രിയപ്പെട്ട ടീച്ചര്‍ക്ക് സര്‍പ്രൈസ് കൊടുക്കാന്‍ അവസരം

September 4, 2018

ജീവിതത്തെ എന്നും വര്‍ണ്ണശബളമാക്കാന്‍ നിറച്ചാര്‍ത്തുകള്‍ പകരുന്നവരാണ് അധ്യാപകര്‍. ഒരോ വിദ്യാര്‍ത്ഥിക്കും കാണും ജീവിതത്തില്‍ പ്രയപ്പെട്ട ഒരു അധ്യാപകന്‍. നന്മയുടെയും സ്‌നേഹത്തിന്റെയും സര്‍പ്രൈസുകള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കാറുണ്ട് അധ്യാപകരില്‍ പലരും. ജീവിതത്തിന് വലിയ പ്രചോദനവും പ്രോത്സാഹനവും നല്‍കുന്ന സര്‍പ്രൈസുകള്‍…

അധ്യാപകരെക്കുറിച്ച് ഓര്‍ത്തെടുക്കാന്‍ ഒരുപാടുണ്ടാകും ഓരോ വിദ്യാര്‍ത്ഥികള്‍ക്കും. സ്‌നേഹത്തോടെ ഇന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഒരോര്‍മ്മ. എത്ര വളര്‍ന്നാലും ഒരു കുട്ടി അധ്യാപകന് എന്നും വിദ്യാര്‍ത്ഥി തന്നെയാണ്. അത്രമേല്‍ ആഴത്തില്‍ വേരൂന്നിയ ഒന്നാണ് ഗുരുശിഷ്യ ബന്ധം. പവിത്രമായ ഗുരുശിഷ്യ ബന്ധങ്ങള്‍ എക്കാലത്തും പകരം വെയ്ക്കാനാവാത്ത മുതല്‍ക്കൂട്ടുകള്‍ തന്നെയാണ്.

അധ്യാപകരുടെ ഓര്‍മ്മകളില്‍ വീണ്ടുമൊരു അധ്യാപകദിനം കൂടി കടന്നെത്തുന്നു. ഈ അധ്യാപകദിനത്തിലും പ്രീയപ്പെട്ട ടീച്ചേഴ്‌സിന് ഒരു സര്‍െൈപ്രസ് നല്‍കാന്‍ അവസരമൊരുക്കുകയാണ് ഫ്‌ളവേഴ്‌സ് ഓണ്‍ലൈന്‍. പ്രിയപ്പെട്ട ഒരു അധ്യാപകനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെയ്ക്കാം. മികച്ചവ ഫ്‌ളവേഴ്‌സ് ഓണ്‍ലൈനില്‍ ഫോട്ടോയോടുകൂടി പ്രസിദ്ധപ്പെടുത്തും. ഇതാവട്ടെ ഈ അധ്യാപകദിനത്തില്‍ പ്രിയപ്പെട്ട അധ്യാപകന് നിങ്ങള്‍ നല്‍കുന്ന സ്‌നേഹസമ്മാനം.

വിശദവിവരങ്ങള്‍ക്ക്‌