‘താരപുത്രനല്ല ഇവൻ വീരപുത്രൻ’..

September 28, 2018

മാധ്യമങ്ങൾ വിടാതെ പിന്തുടരുന്ന താരപുത്രനാണ് തൈമൂർ അലി ഖാൻ പട്ടൗഡി. സൈഫ് അലി ഖാന്റെയും കരീന കപൂറിന്റെയും മകൻ തൈമൂറിനെക്കുറിച്ചുള്ള വാർത്തകൾ എന്നും വളരെ ആവേശത്തോടെയാണ് ബോളിവുഡ് ആരാധകർ സ്വീകരിക്കാറ്. എന്നാൽ ഇത്തവണ തൈമൂറല്ല കുഞ്ഞിന്റെ ആയയാണ് താരമായിരിക്കുന്നത്. കുട്ടിയെ നോക്കുന്നതിന് ആയ സ്വീകരിക്കുന്ന പ്രതിഫലമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ചർച്ചയാകുന്നത്.

ഈ താരപുത്രനെ നോക്കുന്നതിനായി മാസശമ്പളമായി ആയയായ സാവിത്രിയായി വാങ്ങിക്കുന്നത് ഏകദേശം ഒന്നര ലക്ഷം രൂപയാണ്. കൂടുതൽ സമയം ജോലി ചെയ്യേണ്ടി വരുന്ന ദിവസങ്ങളിൽ ഈ പ്രതിഫലം ഒന്നേമുക്കാൽ ലക്ഷം രൂപ ആകാറുണ്ടെന്നും സൈഫ് കരീന കുടുംബവുമായി ബന്ധമുള്ള വൃത്തങ്ങൾ പറയുന്നു. ഷൂട്ടിങ് തിരക്കുകളുമായി പോകുന്ന കരീനയ്ക്കും ഭർത്താവിനും വളരെ കുറഞ്ഞ സമയങ്ങളിൽ മാത്രമേ കുട്ടിയുടെ അരികെ ഇരിക്കാൻ സാധിക്കാറുള്ളു. അതുകൊണ്ടു തന്നെ കുട്ടിയുടെ കൂടുതൽ ചിത്രങ്ങളിലും തൈമൂറിന്റെ ആയയായ സാവിത്രിക്കൊപ്പമാണ്.

ഷൂട്ടിന്റെ ഭാഗമായി പലപ്പോഴും വിദേശത്തേക്ക് താരങ്ങൾ പോകുന്നതിനൊപ്പം കുട്ടിയേയും കൊണ്ടുപോകാറുണ്ട്. ആ സമയങ്ങളിലും കുട്ടിയെ നോക്കുന്നതിനായി സാവിത്രിയേയും താരങ്ങളുടെ കൂടെ വിദേശത്തേക്ക് കൊണ്ടുപോകാറുണ്ടെന്നും മുഴുവൻ ചിലവുകളും താരങ്ങളാണ് വഹിക്കാറുള്ളതെന്നും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള കുട്ടി താരത്തിന്റെ ചിത്രങ്ങൾക്ക് മികച്ച സ്വീകാര്യതയാണ് സോഷ്യൽ മീഡിയിൽ നിന്നും ലഭിക്കാറുള്ളത്.