ചീപ്പും കടലാസും ഉപയോഗിച്ചൊരു സംഗീതവിരുന്ന്; വീഡിയോ കാണാം

September 28, 2018

പാട്ടെഴുതുന്നതിലും പാടുന്നതിലുമെല്ലാം പ്രതിഭ തെളിയിച്ച കലാകാരനാണ് തുങ്കേഷ് ബാബു. ആലപ്പുഴയിലെ തുരുവമ്പാടിയാണ് ഈ കലാകാരന്റെ സ്വദേശം. നമ്മള്‍ നിസ്സാരമെന്ന് കരുതുന്ന ചീപ്പും കടലാസുപയോഗിച്ച് തുങ്കേഷ് ഒരുക്കുന്ന സംഗീത വിരുന്ന് പ്രേക്ഷകര്‍ക്കെന്നും അത്ഭുക്കാഴ്ചയാണ്.

അച്ഛനില്‍ നിന്നുംമാണ് വിത്യസ്തമായ ഈ കലാപ്രകടനം തുങ്കേഷ് ബാബു ആര്‍ജിച്ചെടുത്തത്. ‘പ്രണയനൊമ്പരം’ എന്ന ആല്‍ബത്തില്‍ പാടി അഭിനയിച്ചിട്ടുണ്ട് തുങ്കേഷ്.

സുഹൃത്തുക്കുളും കുടുംബാംഗങ്ങളും ഈ കലാകാരന് നല്‍കുന്ന പ്രോത്സാഹനം ചെറുതല്ല. കോമഡി ഉത്സവ വേദിയെ അമ്പരപ്പിക്കുന്ന പ്രകടനമാണ് തുങ്കേഷ് കാഴ്ചവെച്ചത്. രണ്ട് പാട്ടുകളാണ് ചീപ്പും കടലാസും ഉപയോഗിച്ച് തുങ്കേഷ് അവതരിപ്പിച്ചത്.

വേദിയെ അത്ഭുതപ്പെടുത്തിയ തുങ്കേഷിന്റെ പ്രകടനം കാണാം