നിങ്ങളുടെ ഉദ്ദേശശുദ്ധിയെ മനസ്സിലാക്കുന്നു, പക്ഷെ അങ്ങനെ ചെയ്യരുത് ആരാധകരോട് അപേക്ഷയുമായി ടൊവിനോ

September 9, 2018

മലയാളികൾ ഏറെ സന്തോഷത്തോടെ ഏറ്റെടുത്ത ചിത്രമാണ് ടോവിനോ തോമസ് നായകനായി എത്തുന്ന തീവണ്ടി. റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ സൂപ്പർ ഹിറ്റായ ചിത്രം മികച്ച സ്വീകാര്യതയാണ് നേടിക്കൊണ്ടിരിക്കുന്നത്. അതേസമയം മികച്ച വിജയം നേടി മുന്നേറികൊണ്ടിരിക്കുന്ന ചിത്രം വിജയിപ്പിച്ചതിന് പ്രേക്ഷകർക്ക് നന്ദി പറയുകയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ടോവിനോ തോമസ്. എന്നാൽ നന്ദി പറയുന്നതിനൊപ്പം പ്രേക്ഷകരോട് ഒരു അപേക്ഷയുമായി എത്തിയ താരത്തിന്റെ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്.

ചിത്രത്തിലെ ചില രംഗങ്ങൾ മൊബൈലിൽ ഷൂട്ട് ചെയ്തത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതിനാൽ അത്തരത്തിൽ ഇനി ഉണ്ടാവാതെ ശ്രദ്ധിക്കണമെന്നാണ് താരം പ്രേക്ഷകരോട് ആവശ്യപ്പെടുന്നത്. അത് ഷൂട്ട് ചെയ്തവരുടെ ഉദ്ദേശശുദ്ധി തനിക്ക്  മനസ്സിലാകുമെന്നും. ഇഷ്ടം കൊണ്ട് ചെയ്യുന്നതാണെന്ന്  തനിക്കറിയാം  എങ്കിലും അങ്ങനെ ചെയ്യരുതെന്നും ടോവിനോ ആരാധകരോട് പറയുന്നുണ്ട്.

നവാഗതനായ ഫെല്ലിനി സംവിധാനം ചെയ്യുന്ന ചിത്രമാണ് തീവണ്ടി. തൊഴിൽ രഹിതനായ ബിനീഷ് എന്ന ചെറുപ്പക്കാരന്റെ ജീവിതം ആക്ഷേപ ഹാസ്യ രൂപേണ അവതരിപ്പിക്കുന്ന ചിത്രമാണ് തീവണ്ടി. ടോവിനോ തോമസാണ് ബിനീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഓഗസ്റ് സിനിമാസ് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ പുതുമുഖ നടി സംയുക്ത മേനോനാണ് ടോവിനോയുടെ നായികയായി വേഷമിടുന്നത്. സുരാജ് വെഞ്ഞാറമ്മൂട്, സൈജു കുറുപ്പ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചെയിൻ സ്മോക്കറായ ടോവിനോ കഥാപാത്രത്തിന്റെ ഇരട്ടപ്പേരാണ് ‘തീവണ്ടി’ എന്നത്.

ടോവിനോയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം 

“തീവണ്ടി എന്ന സിനിമയോടും,എന്നോടും നിങ്ങൾ കാണിക്കുന്ന സ്നേഹത്തിന് ഒരുപാട് നന്ദി !
പക്ഷെ ആ സിനിമയിലെ ചില രംഗങ്ങൾ മൊബൈലിൽ ഷൂട്ട് ചെയ്തത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് കാണാനിടയായി. അത് ഷൂട്ട് ചെയ്തവരുടെ ഉദ്ദേശശുദ്ധി ഞങ്ങൾ മനസ്സിലാക്കുന്നു. ഇഷ്ടം കൊണ്ട് ചെയ്യുന്നതാണെന്നും അറിയാം. എങ്കിലും ഇനിയും സിനിമ കണ്ടിട്ടില്ലാത്തവരുടെ ആസ്വാദനത്തിനെ ഒരുപക്ഷെ അത് ബാധിച്ചേക്കാം എന്നുള്ളതുകൊണ്ട് അത് ഒഴിവാക്കണം എന്ന് അഭ്യർഥിക്കുന്നു !
പിന്നെ ട്രോളുകളൊക്കെ കാണുന്നുണ്ട് കേട്ടോ ! അടിപൊളി ആണ്. ട്രോളന്മാർക്കും ഒരു സ്പെഷ്യൽ നന്ദി”

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!