‘പ്രാർത്ഥനയുടെ കണ്ണീർപൂക്കളുമായി അവൾ കാത്തിരിക്കുകയാണ്’; ദിവ്യ പ്രണയത്തിന്റെ അവസാനത്തെ ഉദാഹരണമായി ഈ കാമുകി കാമുകന്മാർ..
പ്രണയത്തിന്റെ മനോഹര ദിവസങ്ങളിലായിരുന്നു അപ്രതീക്ഷിതമായി അവരുടെ ജീവിതത്തിൽ അത് സംഭവിച്ചത്…
പ്രണയം എന്നും മനോഹരമാണ്. സ്വന്തം പ്രണയത്തിന് വേണ്ടി ജീവൻ വരെ ത്യജിക്കുന്ന നിരവധി കാമുകി കാമുകന്മാരെ നാം കാണാറുണ്ട്. ഇപ്പോൾ ലോകം മുഴുവനുമുള്ള ആളുകളുടെ ശ്രദ്ധ നേടുകയാണ് തായ്ലൻഡിൽ നിന്നുള്ള ഈ കമിതാക്കൾ. കണ്ണിന് ക്യാൻസർ ബാധിച്ച് തിരിച്ചറിയാൻ സാധിക്കാത്ത രൂപത്തിലായിട്ടും തന്റെ പ്രിയപ്പെട്ടവനെ ഉപേക്ഷിക്കാൻ തയ്യാറാവാത്ത ഈ പെൺകുട്ടിയ്ക്ക് ആശംസകളും പ്രാർത്ഥനയുമായി നിരവധി ആളുകളാണ് എത്തുന്നത്.
തായ്ലൻഡിലെ പൂ ചോക്കാച്ചി ക്വ എന്ന യുവാവും അറ്റാറ്റിയ എന്ന യുവതിയുമാണ് ദിവ്യ പ്രണയത്തിന്റെ അവസാനത്തെ ഉദാഹരമായി ലോകം മുഴുവനുമുള്ള ആളുകൾ വാഴ്ത്തുന്നത്. പ്രണയത്തിന്റെ നല്ല ദിവസങ്ങളിലായിരുന്നു പൂ ചോക്കാച്ചിയുടെ കണ്ണിന് ചെറിയൊരു വേദന അനുഭവപ്പെട്ടത്. പിന്നീടുള്ള പരിശോധയിൽ അയാളുടെ കണ്ണിനെ ബാധിച്ചത് അത്യപൂർവ ഇനത്തിൽപ്പെട്ട ക്യാൻസർ ആണെന്ന് വൈദ്യ സാഹായത്തോടെ കണ്ടെത്തുകയായിരുന്നു.
ക്യാൻസർ ബാധിച്ച് മുഖം വികൃതമായതിനെത്തുടർന്ന് തിരിച്ചറിയാൻ പോലും സാധിക്കാത്ത രൂപത്തിലായ തന്റെ പ്രിയപെട്ട കാമുകനെ ഉപേക്ഷിക്കാൻ വീട്ടുകാരും സുഹൃത്തുക്കളുമായി നിരവധി ആളുകൾ അറ്റാറ്റിയെ വളരെയധികം നിർബന്ധിച്ചിരുന്നു. എന്നാൽ എന്തൊക്കെ സംഭവിച്ചാലും തന്റെ പ്രിയപ്പെട്ടവനെ പിരിയാൻ അറ്റാറ്റിയ തയാറായിരുന്നില്ല. ക്യാൻസർ ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന പൂ ചോക്കാച്ചിയുടെ അരികെ സ്നേഹത്തിന്റെ സാമീപ്യവുമായി മരുന്ന് നൽകിയും വേദനകൊണ്ട് പിടയുമ്പോൾ തന്റെ പ്രിയപ്പെട്ടവന് ആശ്വാസമായും അവൾ ഇരിക്കുകയാണ്..
തന്റെ പ്രിയപ്പെട്ടവന്റെ അസുഖം മാറുമെന്നും പഴയ രീതിയിൽ അയാൾ തിരിച്ചെത്തുമെന്നുമുള്ള ശുഭ പ്രതീക്ഷയോടെ അവൾ കാത്തിരിക്കുകയാണ്. പ്രാർത്ഥനയുടെ കണ്ണീർപൂക്കളുമായി ..