വരത്തന്; ചിത്രീകരണ വേളയിലെ തമാശകള്‍ പങ്കുവെച്ച് ഫഹദ് ഫാസില്‍: വീഡിയോ കാണാം

മികച്ച പ്രേക്ഷക പ്രതികരണത്തോടെ തീയറ്ററുകളില്‍ മുന്നേറുന്ന ചിത്രമാണ് മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസില്‍ നായകനായെത്തിയ ‘വരത്തന്’. സിനിമയുടെ ചിത്രീകരണത്തിനിടയിലെ ചില രസക്കാഴ്ചകള് പങ്കുവെച്ചിരിക്കുകയാണ് ഫഹദ്. സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോ ഇതിനോടകം തന്നെ നിരവധി പേരാണ് ഏറ്റെടുത്തത്.
‘ഇയ്യോബിന്റെ പുസ്തക’ത്തിന് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വരത്തന്’. ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങിയപ്പോഴേ മികച്ച പ്രതികരണമാണ് ലഭിച്ചത്. നിറയെ സസ്പെന്സുകള് ഒളിപ്പിച്ചായിരുന്നു ചിത്രത്തിന്റെ ട്രെയിലര്‍. ചിത്രവും അങ്ങനെതന്നെ. ‘മായാനദി’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ട നായികയായി മാറിയ ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ ഫഹദിന്റെ നായികയായി എത്തുന്നത്.
അമല്‍ നീരദിന്റെ ഉടമസ്ഥതയിലുള്ള എ എന്‍പിയും നസ്രിയ നസീം പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം വാഗമണ്ണിലും ദുബായിലുമായാണ് പൂര്‍ത്തിയാക്കിയത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും നേരത്തെ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചിരുന്നു. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനങ്ങള്‍ക്കും വന്‍ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഫഹദ് രണ്ട് വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ലിറ്റില്‍ സ്വയമ്പാണ്. വിവേക് ഹര്ഷന് എഡിറ്റിംഗും ശ്യാം സംഗീതവും നിര്‍വഹിക്കുന്നു.