കാണികളെ ഞെട്ടിച്ച് വിവാഹവേദിയില്‍ വിജയ്‌യും സംഗീതയും; വീഡിയോ കാണാം

September 15, 2018

ഒരു വിവാഹവിരുന്നിനെത്തിയ കാണികളെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ് തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ്‌യും ഭാര്യ സംഗീതയും. വിവാഹസല്‍ക്കാര്ത്തില്‍ പങ്കെടുക്കാനെത്തിയവര്‍ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ സംഭവം വൈറലായി.

പോണ്ടിച്ചേരിയില്‍ വിജയ്‌യുടെ ഔദ്യോഗിക ഫാന്‍സ് ആസോസിയേഷനായ ‘വിജയ് മക്കള്‍ ഇയക്കം’ എന്ന സംഘടനയുടെ സെക്രട്ടറിയായ ബി.സി ആനന്ദിന്റെ മകളുടെ വിവാഹത്തിനാണ് വിജയ്‌യും ഭാര്യ സംഗീതയും അപ്രതീക്ഷിതമായി എത്തിയത്.

വിവാഹത്തിന് താരത്തെ നേരത്തെ തന്ന ക്ഷണിച്ചിരുന്നു. എന്നാര്‍ വിജയ് വരുമെന്ന് ആരും പ്രതീക്ഷിച്ചതേ ഇല്ല. എന്നാല്‍ വിജയ് ചടങ്ങിലേക്ക് അപ്രതീക്ഷിതമായി എത്തിയതോടെ വധുവും വരനും മാത്രമല്ല ചടങ്ങിനെത്തിയ എല്ലാവരും ഞെട്ടി. പ്രിയതാരത്തെ കണ്ട മാത്രയില്‍ ആയിരക്കണക്കിന് ആളുകള്‍ വേദിയിലേക്ക് ഇടിച്ചുകയറാനും തുടങ്ങി.

എന്തായാലും സാമൂഹ്യമാങ്യമങ്ങളില്‍ തരംഗമായി മാറിയിരിക്കുകയാണ് വിജയ്‌യുടെയും ഭാര്യ സംഗീതയുടെയും വിവാഹവേദിയിലേക്കുള്ള അവിചാരിതമായ കടന്നുവരവ്.