“എടാ നീ തീർന്നു..” മകന്റെ അഭിനയം കണ്ട് ബാല പറഞ്ഞത് ഓർത്തെടുത്ത് വിക്രം…വീഡിയോ കാണാം

September 27, 2018

തെന്നിന്ത്യ മുഴുവൻ ഏറെ അത്ഭുതത്തോടെ നോക്കിക്കാണുന്ന നായകനാണ് ചിയാങ് വിക്രം. ഏറ്റെടുക്കുന്ന കഥാപാത്രങ്ങളെ അതിന്റെ പൂർണ്ണതയിൽ എത്തിക്കാൻ ഏതറ്റം വരെയും പോകുന്ന ഈ നായകൻ തമിഴ് സിനിമാ ലോകത്തിന് ഒരു മുതൽക്കൂട്ടാണ്.. എന്നാൽ താരപുത്രൻ ധ്രുവിന്റെ സിനിമാ അരങ്ങേറ്റമാണ് ഇപ്പോൾ ചർച്ചയാകുന്നത്. അത്ഭുതങ്ങൾ വെള്ളിത്തിരയിൽ സൃഷ്ടിച്ച  അച്ഛന് ശേഷം സിനിമ ലോകത്തേക്ക് കാലെടുത്ത് വെക്കുന്ന മകനെ ഏറെ ആകാംക്ഷയോടെയാണ് സിനിമാ ലോകം കാത്തിരിക്കുന്നത്.

തെലുങ്കിൽ സൂപ്പർ ഹിറ്റായ അർജ്ജുൻ റെഡ്ഢിയുടെ തമിഴ് റീമേക്ക് ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ഇപ്പോൾ  ധ്രുവ്.  ഈ ചിത്രത്തിന്റെ ടീസർ ലോഞ്ചിങിനെത്തിയ ചിയാൻ വിക്രമിന്റെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.  ഡബ്‌സ്മാഷിലൂടെ നിരവധി ആരാധകരെ സാമ്പാദിച്ച താരമാണ് ധ്രുവ്. അതുകൊണ്ട് തന്നെ ധ്രുവിന് സിനിമയിലേക്ക് അരങ്ങേറ്റം നേടിക്കൊടുത്തത് ഡബ്‌സ്മാഷിലെ പ്രകടനമാണ്. ഒരിക്കൽ ധ്രുവിന്റെ ഡബ്‍സ്‍മാഷ് പ്രകടനം കണ്ട ബാല തന്നോട് പറഞ്ഞ കാര്യവും വിക്രം പരിപാടിയിൽ വെളിപ്പെടുത്തി..

‘തീർന്നെടാ നീ തീർന്നു’…എന്നാണ് മകന്റെ അഭിനയം കണ്ട ബാല അന്നെന്നോട് പറഞ്ഞത്. അർജ്ജുൻ റെഡ്‌ഡിയുടെ റീമേക്കായ വർമ്മ ചെയ്യാൻ നിരവധി താരങ്ങൾ മുന്നോട്ട് എത്തിയിരുന്നു. യാതൊരു പ്രതിഫലവും വേണ്ടായെന്ന് പറഞ്ഞ് നിരവധി ആളുകൾ ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ സമീപിച്ചിരുന്നു. എന്നാൽ ചിത്രം ധ്രുവ് തന്നെ ചെയ്യണമെന്ന് ചിത്രത്തിന്റെ നിർമ്മാതാവായ മുകേഷ് സാർ പറയുകയായിരുന്നു. അവന്റെ ഡബ്‌സ്മാഷ് കണ്ടാണ് മുകേഷ് സാറും ഈ തീരുമാനത്തിൽ എത്തിയത്. വിക്രം കൂട്ടിച്ചേർത്തു.

സൂപ്പർ ഹിറ്റായ ഈ ചിത്രം ആര് അഭിനയിച്ചാലും ഹിറ്റാവും എങ്കിലും ധ്രുവിന്റെ ആദ്യ ചിത്രം വളരെ സ്പെഷ്യൽ ആയ ഒരാൾ സംവിധാനം ചെയ്യണമെന്ന് തനിക്ക് വളരെ ആഗ്രഹമുണ്ടായിരുന്നു. സിനിമ കരിയറിൽ തനിക്ക് മികച്ച ചിത്രങ്ങൾ തന്ന സംവിധായകനാണ് ബാല, അതുകൊണ്ടുതന്നെ ബാല സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ധ്രുവ് സിനിമയിലേക്ക് കാലെടുത്ത് വെക്കുന്നത് വളരെ ഏറെ സന്തോഷം നൽകുന്ന ഒന്നാണെന്നും താരം വ്യക്തമാക്കി..