‘ഇവൾ ഞങ്ങൾക്ക് സ്വർഗത്തിൽ നിന്നും ലഭിച്ച സമ്മാനം’;വൈറലായി സണ്ണിയുടെ കുറിപ്പ്..

September 19, 2018

ബോളിവുഡ് മുഴുവൻ ഇപ്പോൾ ആഘോഷത്തിമിർപ്പിലാണ് വിനായക ചതുർത്ഥിയുടെ ആഘോഷാദത്തിമിർപ്പിൽ. നിരവധി സിനിമാ താരങ്ങളുടെയും മറ്റും ആഘോഷത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ഈ കൂട്ടത്തിൽ വൈറലായിരിക്കുകയാണ് താരപുത്രി നിഷയുടെയും ആഘോഷത്തിന്റെ ചിത്രങ്ങൾ. നടി സണ്ണി ലിയോണിന്റെയും ഭർത്താവ് ഡാനിയേൽ വെബ്ബറിന്റെയും കൂടെ മുംബൈയിലെ  വസതിയിലാണ് നിഷയും തന്റെ കുഞ്ഞവാവകൾക്കൊപ്പം വിനായക ചതുർഥി ആഘോഷിച്ചത്.

സണ്ണി തന്നെയാണ് ആഘോഷത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ പങ്കുവെച്ചതും. സണ്ണിയുടെയും ഭർത്താവ് ഡാനിയേലിന്റെയും നെറ്റിയിൽ നിഷ കുറി തൊടുന്ന ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ എറ്റെടുത്തിരിക്കുന്നത്. കുഞ്ഞുവാവയെ മടിയിൽ ഇരുത്തി പാല് കൊടുക്കുന്ന അമ്മ സണ്ണിയ്ക്കും ഡാനിയേലിനും കുറി തൊട്ടു നൽകുകയാണ് കുട്ടിത്താരം.

കഴിഞ്ഞ വർഷം ജൂലൈയിലാണ് സണ്ണിയുടെയും ഡാനിയേലിന്റെയും ജീവിതത്തിലേക്ക് നിഷ കടന്നു വരുന്നത്. മഹാരാഷ്ട്രയിലെ ഒരു അനാഥാലയത്തിൽ നിന്ന് ഇരുപത്തൊന്നു മാസം പ്രായമായ കുട്ടിയെ ഇരുവരും ചേർന്ന് ദത്തെടുക്കയായിരുന്നു. പിന്നീട് വാടക ഗർഭപാത്രത്തിലൂടെ സണ്ണിയ്ക്ക് രണ്ട് ഇരട്ട കുട്ടികൾ ഉണ്ടാകുകയായിരുന്നു. അതേസമയം താൻ ദൈവത്തിൽ വിശ്വസിക്കാൻ കാരണം തങ്ങളുടെ പ്രിയപ്പെട്ട നിഷയാണെന്നും ഞങ്ങൾക്ക് സ്വർഗത്തിൽ നിന്നും ലഭിച്ച സമ്മാനമാണ് അവളെന്നും സണ്ണി കുറിച്ചു ..

ബോളിവുഡിലെ മറ്റ് സിനിമ താരങ്ങളുടെ വിനായക ചതുർഥി ആഘോഷത്തിന്റെ ചിത്രങ്ങൾ കാണാം..