വൈകല്യങ്ങളെ മനക്കരുത്തുകൊണ്ട് തോൽപ്പിച്ച പഞ്ചഗുസ്തിക്കാരൻ ഉത്സവ വേദിയിൽ..

September 26, 2018

ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് ലോക വേദികളിൽ ഇന്ത്യയുടെ കരുത്ത് തെളിയിച്ച പഞ്ചഗുസ്‌തി ചാമ്പ്യൻ വിനോദ് ഉത്സവവേദിയിൽ. ആറു തവണ ദേശീയ  മെഡൽനേടിയ വിനോദ് 60 ശതമാനം അരയ്ക്ക് താഴേയ്ക്ക് തളർന്ന വ്യക്തിയാണ്. വൈകല്യങ്ങളെ മനക്കരുത്തുകൊണ്ടും പ്രയത്നം കൊണ്ടും അതിജീവിച്ച താരം അനുകരണങ്ങളുടെ ലോകത്ത് അത്ഭുതം സൃഷ്ടിക്കുന്ന ഉത്സവ വേദിയിലെത്തി  മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

അർഹമായ അംഗീകാരത്തിന്റെ പ്രേക്ഷക ശ്രദ്ധ കോമഡി ഉത്സവ വേദിയിൽ വച്ച് ലഭിച്ച താരം കോമഡി ഉത്സവത്തിന്റെ അമരക്കാനായ ടിനി ടോമുമായി പഞ്ച ഗുസ്തി നടത്തിയതും ഉത്സവ വേദിയിൽ സന്തോഷം സൃഷ്ടിച്ചു.. വിനോദിന്റെ പെർഫോമൻസ് കാണാം

 

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!