അനുകരണ കലയിലും പാട്ടിലും കേമന്‍ ആ കലാകാരന്; വീഡിയോ കാണാം
September 24, 2018

കലാലോകത്തെ വേറിട്ട വ്യക്തിത്വമാണ് ആനന്ദ്. കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടാണ് ആനന്ദിന്റെ സ്വദേശം. മിമിക്രി, ലളിതഗാനം, നാടകം, മോണോ ആക്ട് തുടങ്ങി നിരവധി കലാമേഖലകളില്‍ തിളങ്ങിയിട്ടുണ്ട് ഈ കലാകാരന്.
കലയോടുള്ള അതിയായ സ്നേഹംമൂലം പഠന ശേഷവും കലയെ ജീവിതത്തിനൊപ്പം കൂട്ടി. നിരവധി ഗാനമേള സ്റ്റേജുകളില്‍ നിറ സാന്നിധ്യമാണ് ഇന്ന് ആനന്ദ്.
കോമഡി ഉത്സവ വേദിയിലെത്തിയ ആനന്ദ് തന്റെ മികവാര്‍ന്ന പ്രകടനങ്ങള്‍ക്കൊണ്ട് സദസ് കീഴടക്കി. മിമിക്രിയും പാട്ടുമാണ് ആനന്ദ് വേദിയില്‍ അവതരിപ്പിച്ചത്. തബലയുടെയും മൃദംഗത്തിന്റെയും ഇടയ്ക്കയുടെയും ഉടുക്കിന്റെയുമെല്ലാം ശബ്ദം യാഥാര്‍ത്ഥ്യമെന്നു തോന്നും വിധം അനുകരിച്ചു ഈ കലാകാരന്.
പാട്ടിലും അനുകരണ കലയിലുമെല്ലാം മികവാര്‍ന്ന പ്രകടനങ്ങളാണ് ഈ കലാകാരന് കാഴ്ചവെക്കുന്നത്. ആനന്ദിന്റെ വിത്യസ്തമായൊരു പ്രകടനം കാണാം.