ഓടക്കുഴലുകൊണ്ടൊരു മിമിക്രി; വീഡിയോ കാണാം

September 25, 2018

നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കുമൊല്ലാം ഏറെ പ്രീയങ്കരനാണ് അനൂപ് എന്ന കലാകാരന്‍. ബീറ്റ് ബോക്‌സിങ്,
ഫ്ളൂട്ട്‌ ബോക്‌സിങ് എന്നിവയെല്ലാം സ്വയം പഠിച്ചതാണ് ഈ കലാകാരന്‍. അനൂപിന്റെ കലാപ്രകടനങ്ങള്‍ എല്ലായ്‌പ്പോഴും പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത് വിസ്മയക്കാഴ്ചകളാണ്. എറണാകുളം ജില്ലയിലെ മലയാറ്റൂരാണ് അനൂപിന്റെ സ്വദേശം.

കുടുംബത്തിന്റെയും കൂട്ടുകാരുടെയുമെല്ലാം മികച്ച പിന്തുണ ലഭിക്കുന്നുണ്ട് ഈ കലാകാരന്. തന്റെ കഴിവുകള്‍ മിനുക്കിയെടുക്കാന്‍ അനൂപ് സദാ തല്‍പരനാണ്. ഒരു വര്‍ഷത്തോളംകൊണ്ടാണ് തന്റെ കലാപരിശീലനം ഈ കലാകാരന്‍ പൂര്‍ത്തിയാക്കിയത്. ഓടക്കുഴലുപയോഗിച്ച് അനുകരണ കലയിലും വിസ്മയകരമായ പ്രകടനമാണ് അനൂപ് കാഴ്ചവെക്കുന്നത്.

അനൂപിന്റെ പ്രകടനം കാണാം.